# അയ്യങ്കാളിയായി സിജു വിത്സൺ! പാൻ ഇന്ത്യൻ സിനിമ ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്നു

- Link: https://ml.b4blaze.com/film-news/pan-indian-movie-kathiravan-starts-shooting-soon
- Published: 2025-02-21T12:07:11+05:30
- Author: Suji

നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ മൂവി ‘
കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും, ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് നടൻ സിജു 
വിത്സൺ. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്
കതിരവൻ . താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണ നിർമ്മിക്കുന്ന ചിത്രമാണ് കതിരവൻ.
അരുൺ രാജ് സംവിധാനവും ,ക്യാമറയും കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, 
സംഭാഷണം എന്നിവ നിർവഹിക്കുന്നത് പ്രദീപ് കെ താമരക്കുളം.

![](https://i0.wp.com/images.b4blaze.com/2025/02/siju1.jpg?resize=1200%2C630&ssl
=1)

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്മെൻ്റ്
അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായ അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.“
എഡ്വിന്റെ നാമം” എന്ന ചിത്രമാണ് ഇതിനു മുൻപ് അരുൺ രാജ് സംവിധാനം ചെയ്തത്. “വെൽക്കം 
ടു പാണ്ടിമല” എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺരാജായിരുന്നു.

ഉടൻ ഷൂട്ടിംഗ്  ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീതം ഒരുക്കുന്നത്
ബിജിബാൽ. വരികൾ ചിട്ടപ്പെടുത്തിയത്  ഹരിനാരായണൻ, സത്യൻ കോമേരി, പ്രൊഡക്ഷൻ കൺട്രോളർ 
വിനോദ് പറവൂർ, ആർട്ട് ജോസഫ് നെല്ലിക്കൽ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ
മനോഹർ.

![](https://images.b4blaze.com/2025/02/siju2.avif)
