# കുതിരയെ തലോടി മസില്‍ പെരുപ്പിച്ച് ഭീമന്‍ രഘു, നാണിച്ച് സണ്ണി ലിയോണി!!! പാന്‍ ഇന്ത്യന്‍ സുന്ദരി ടീസര്‍

- Link: https://ml.b4blaze.com/film-news/pan-indian-sundari-teaser-viral
- Published: 2024-01-02T17:41:34+05:30
- Author: Anu

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരീസ് പാന്‍ ഇന്ത്യന്‍ സുന്ദരിയുടെ
ടീസര്‍ ശ്രദ്ധേയമാകുന്നു. ശരപഞ്ജരം എന്ന സിനിമയില്‍ അനശ്വര നടന്‍ ജയനും ഷീലയും അഭിനയിച്ച
ഏറെ ശ്രദ്ധേയമായ രംഗമാണ് ഭീമന്‍ രഘു അതേപടി അനുകരിക്കുന്നത്. കുതിരയെ തലോടി മസില്‍ 
പെരുപ്പിക്കുന്ന ഭീമന്‍ രഘു. അതു കണ്ട് നാണത്തോടെ നില്‍ക്കുന്ന സണ്ണി ലിയോണ്‍. ഇതാണ്
ടീസറിലുള്ളത്. രസകരമായ ഈ ടീസര്‍ വൈറലായിരിക്കുകയാണ്.

വന്‍ ബജറ്റിലാണ് പാന്‍ ഇന്ത്യന്‍ സുന്ദരി ഒരുങ്ങുന്നത്. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആര്‍
ഒടിടിയിലൂടെയാണ് ഈ വെബ് സീരിസ് എത്തുന്നത്. പ്രദര്‍ശിപ്പിക്കുന്നത്. എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്റെ
ബാനറില്‍ ശ്രീന പ്രതാപനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥയും സംവിധാനവും നിര്‍നഹിക്കുന്നത്
സതീഷാണ്. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലറാണ് പാന്‍ ഇന്ത്യന്‍ സുന്ദരി. അപ്പാനി ശരത്തും മാളവികയുമാണ്
പ്രധാന കഥാപാത്രങ്ങളാവുന്നത്. മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്ഡ വിജയ്, ഭീമന്‍ രഘു,
സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മാര്‍ക്കോസ്
തുടങ്ങിയവരാണ മറ്റ് വേഷങ്ങളിലെത്തുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ്
വെബ് സീരിസ് എത്തുന്നത്.  ഛായാഗ്രഹണം രവിചന്ദ്രന്‍, കലാസംവിധാനം മധു രാഘവന്‍, ചിത്ര
സംയോജനം അഭിലാഷ് ബാലചന്ദ്രന്‍ എന്നിവരാണ്. ഗാനങ്ങള്‍ ഒരുക്കിയത് ശ്യാം പ്രസാദാണ്. ബാക്ക്ഗ്രൗണ്ട്
മ്യൂസിക് ഗോപി സുന്ദര്‍, ചീഫ് അസോസിയേറ്റ് അനന്തു പ്രകാശന്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍
സംഗീത് ശ്രീകണ്ഠന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എല്‍ദോ സെല്‍വരാജ്, ഡാന്‍സ് കൊറിയോഗ്രാഫര്‍
ഉഖ സിബിന്‍, ആക്ഷന്‍ കോറിയോഗ്രഫര്‍ അഭിഷേക് ശ്രീനിവാസ്, പിആര്‍ഒ ആതിര ദില്‍ജിത് എന്നിവരാണ്
മറ്റ് അണിയറ പ്രവര്‍ത്തകര്‍.
