# ‘പാപ്പച്ച…പാപ്പച്ച’….. സൈജു കുറുപ്പ്- ദര്‍ശന ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാണ്’ ഗാനം പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/pappachan-olivilanu-video-song-released
- Published: 2023-07-30T21:47:32+05:30
- Author: Gargi

സൈജു കുറുപ്പ്- സ്രിന്ദ- ദര്‍ശന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്‘
എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന
ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സിന്റോ സണ്ണി ആണ്. ഔസേപ്പച്ചന്‍
ഈണം പകരുന്ന ഗാനത്തിന് റിച്ചുകുട്ടന്‍, ലക്ഷ്യ കിരണ്‍, ആദ്യ നായര്‍, മുക്തിത മുരുകേഷ്,
സാഗരിക, സൈജു കുറുപ്പ് എന്നിവര്‍ ആലപിച്ച ‘പാപ്പച്ച…പാപ്പച്ച’ എന്നാരംഭിക്കുന്ന ഗാനമാണ്
റിലീസായത്. ആഗസ്റ്റ് നാലിന് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ
ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്നത്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍
പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും
മുഹൂര്‍ത്തങ്ങളാണ് നര്‍മ്മത്തില്‍ പൊതിഞ്ഞ് ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ഈ ചിത്രത്തില്‍
അവതരിപ്പിക്കുന്നത്.

അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍,
ജോളി ചിറയത്ത്, വീണ നായര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്‍,
സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകരുന്നു. ഛായാഗ്രഹണം ശ്രീജിത്ത്
നായര്‍, എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍,
കല വിനോദ് പട്ടണക്കാടന്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍, മേക്കപ്പ് മനോജ്,
കിരണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ലിബിന്‍
വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രസാദ് നമ്പിയന്‍ക്കാവ്, പി ആര്‍ ഒ- മഞ്ജു
ഗോപിനാഥ്, വാഴൂര്‍ ജോസ്.
