# നടി സുഹാസിനിക്ക് അഹങ്കാരമാണെന്ന് നടൻ പാർത്ഥിപൻ

- Link: https://ml.b4blaze.com/film-news/parthiban-about-suhasini
- Published: 2025-06-10T14:20:37+05:30
- Author: Suji

‘വെര്‍ഡിക്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടി സുഹാസിനിയെ കുറിച്ച്
നടൻ പാർത്ഥിപൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. നടി സുഹാസിനിക്ക്
അഹങ്കാരമാണ് എന്നാണ് നടൻ പറയുന്നത്. 50 വസസായ വിവരം സുഹാസിനി തന്നെ ഫോണില്‍ വിളിച്ച്
പറഞ്ഞതിനെ കുറിച്ചാണ് പാര്‍ഥിപന്‍ പറയുന്നത്. ഈ പ്രായത്തിലും താന്‍ സുന്ദരി ആണെന്ന 
അഹങ്കാരമാണ് സുഹാസിനിക്ക് എന്നാണ് പാര്‍ഥിപന്‍ പറയുന്നത്.

![](https://i0.wp.com/images.b4blaze.com/2025/06/suhasini1.jpg?resize=611%2C319&
ssl=1)

സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന
അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവര്‍ എന്നെ
വിളിച്ചു പറഞ്ഞു, പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി എന്ന്. നിങ്ങളൊന്ന് ആലോചിച്ചു
നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും.ആരും പിന്നീട് പ്രായം
പറയില്ല. 50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന്
എന്തൊരു അഴകാണ് പാർത്ഥിപൻ പറയുന്നു.

50ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം,  പാര്‍ഥിപന്‍
പറയുന്നത്. എന്നാൽ പ്രായത്തിന്റെ പേരില്‍ പാര്‍ഥിപന്‍ തന്നെ കളിയാക്കുന്നതിനെ കുറിച്ച്
ഒരു അഭിമുഖത്തില്‍ സുഹാസിനിയും പറഞ്ഞിരുന്നു, തനിക്കിപ്പോള്‍ 63 വയസ്സായി. എണ്‍പത് 
കഴിഞ്ഞാലും പ്രായം തുറന്ന് പറയുന്നതില്‍ ഒരു മടിയും ഇല്ല. ഞാന്‍ പറയും. വയസ് എന്നാല്‍
അനുഭവമാണ്, അത് പറയുന്നതില്‍ എന്താണ് പ്രയാസം. അതൊരു അഭിമാനമാണ് സുഹാസിനി അന്ന് പറഞ്ഞത്.

![](https://i0.wp.com/images.b4blaze.com/2025/06/parthipan1.jpg?resize=576%2C344&
ssl=1)
