# അപകടകരമായ സാഹചര്യം!! ശ്വാസം കിട്ടാന്‍ പോലും കഴിയാത്ത അവസ്ഥ- പാര്‍വതി തിരുവോത്ത്

- Link: https://ml.b4blaze.com/film-news/parvathy-thiruvoth-about-annapoorani-controversy
- Published: 2024-01-11T23:06:17+05:30
- Author: Anu

നയന്‍താര നായികയായെത്തിയ പുതിയ ചിത്രം അന്നപൂരണി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. 
മതവികാരം വൃണപ്പെടുത്തി എന്നാണ് ചിത്രത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. വിഷയം 
ഉയര്‍ത്തികാട്ടി ചിത്രത്തിനെതിരെയും താരങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പിന്നാലെ നെറ്റ്ഫ്‌ളക്‌സ് ചിത്രം പിന്‍വലിച്ചിരുന്നു.
  ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ്
നടി പാര്‍വതി തിരുവോത്ത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍
നിന്ന് നീക്കം ചെയ്തത് പിന്നാലെയാണ് പാര്‍വതി പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം
സ്റ്റോറിയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

‘അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു’ എന്നാണ് താരം പങ്കുവച്ചത്. സിനിമ ഇത്തരത്തില്‍
സെന്‍സറിങ്ങിന് വിധേയമാകുമ്പോള്‍ ശ്വാസം കിട്ടാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും
പാര്‍വതി കുറിച്ചു.
  അന്നപൂരണി എന്ന ചിത്രം ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും
ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും വ്യാപക പരാതി
ഉയര്‍ന്നതോടെയാണ് ചിത്രം വിവാദത്തില്‍പ്പെട്ടത്. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച്
നിസ്‌കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ ചിത്രത്തിലെ ദൃശ്യങ്ങള്‍ കാട്ടിയാണ് വിവാദം.
ഡിസംബര്‍ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബര്‍ അവസാനം നെറ്റ്ഫ്‌ലിക്‌സില്‍
ചിത്രം എത്തിയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.
