# ശ്വസിക്കേണ്ടത് എങ്ങനെയാണെന്ന് ഡോക്ടര്‍ പറഞ്ഞ് തരേണ്ടി വന്നു!!! പാര്‍വതി തിരുവോത്ത്

- Link: https://ml.b4blaze.com/film-news/parvathy-thiruvoth-about-treatment
- Published: 2024-01-19T21:04:47+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ നടിയാണ് പാര്‍വതി തെരുവത്ത്. നോട്ട്ബുക്കിലൂടെ മലയാള സിനിമയിലേക്കെത്തി
നിരവധി ചിത്രങ്ങളിലൂടെ നായികയായി മലയാളത്തിന്റെ ഹൃദയത്തിലിടം നേടിക്കഴിഞ്ഞു പാര്‍വതി.
ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടെയുണ്ടായ അനുഭവം 
പങ്കുവച്ചിരിക്കുകയാണ് പാര്‍വതി.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടെ കുഴഞ്ഞ് വീണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. അന്നാണ് ശരീരത്തിന്റെ പ്രശ്‌നങ്ങള്‍
പൂര്‍ണമായി മനസ്സിലാക്കുന്നതെന്നും താരം പറയുന്നു. ഒരുപാട് കാര്യങ്ങള്‍ ഉള്ളിലൊതുക്കുകയായിരുന്നു.
ശരീരത്തിന് അതൊന്നും എടുക്കാന്‍ സാധിക്കില്ല. മനസ് ശരിയല്ലെങ്കില്‍ ശരീരവും നിര്‍ത്തെന്ന്
പറയുമെന്ന് താരം പറയുന്നു.  ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സമയത്തെ പ്രശ്‌നത്തിനിടെ സൈക്കോസെമാറ്റിക്
പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. നെഞ്ചിനുള്ളില്‍ ഭയങ്കര വേദന ആയിരുന്നു. ശ്വസിക്കാന്‍
പറ്റുന്നില്ലെന്നാണ് ഡോക്ടറോട് പറഞ്ഞത്. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു ശ്വസിക്കാന്‍ പറ്റുന്നില്ല
എന്നാണോ അറിയില്ല എന്നാണോ എന്ന്. അതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് താരം പറയുന്നു.
സത്യത്തില്‍ ശ്വസിക്കേണ്ടതെന്ന് മറന്നുപോയിരുന്നെന്നും താരം പറയുന്നു.  2014ലാണ് സംഭവം
നടന്നത്. എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് പോലും ഡോക്ടര്‍ പറഞ്ഞ് തരേണ്ടി വന്നു. ശരിയ്ക്കും
ഷോക്കായ അവസ്ഥയായിരുന്നു. സഹോദരനോട് ആദ്യമേ എല്ലാം പറഞ്ഞിരുന്നു. മാതാപിതാക്കളോട് പതുക്കെയാണ്
പറഞ്ഞത്. എന്താണ് പറ്റിയതെന്ന് ചോദിക്കുമ്പോള്‍ പാനിക്ക് അറ്റാക്ക് വരാന്‍ തുടങ്ങിയിരുന്നു.
ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടെന്നും ദേഹത്ത് വേദന വരുന്നുണ്ടെന്നും അറിയാം. പക്ഷേ
യഥാര്‍ത്ഥത്തില്‍ ദേഹത്ത് വേദനയില്ലായിരുന്നു. പ്രശ്‌നങ്ങള്‍ കൂടിക്കൂടി വന്നു, മാനസികാരോഗ്യത്തിന്
തെറാപ്പി സ്വീകരിച്ചു. അതാണ് എല്ലാതില്‍ നിന്നും രക്ഷയായതെന്നും താരം പറയുന്നു.
