# പാർവതി തിരുവോത്ത് വീണ്ടും ബോളിവുഡിലേക്ക്!

- Link: https://ml.b4blaze.com/film-news/parvathy-thiruvoth-back-to-bollywood
- Published: 2022-12-10T10:07:18+05:30
- Author: Ajay

മലയാളത്തിനൊപ്പം തന്നെ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങുകയാണ് നടി പാർവതി തിരുവോത്ത്. 
ഇപ്പോഴിതാ ഖരീബ് ഖരീബ് സിംഗിൾയ്ക്കു ശേഷം പാർവതി വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നു
എന്ന വാർത്ത എത്തിയിരിക്കുകയാണ്. പാർവതി തിരുവോത്ത് അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തിൽ
ഒരുങ്ങുന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/parvathi-2.jpg?resize
=1280%2C720&ssl=1)

പാർവതി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് ‘സ്വപ്ന ടീമിനൊപ്പം’ എന്നു കുറിപ്പുമായി
അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പാർവതി പങ്കുവച്ചിട്ടുണ്ട്. അതേ സമയം ചിത്രത്തിന്റെ
പേരിതുവരെ പുറത്തുവിട്ടിട്ടില്ല. വിസ് ഫിലിംസ് അവതരിപ്പിക്കുന്ന ആദ്യ ഫീച്ചർ ഫിലിമിലാണ്
പാർവതി തിരുവോത്ത് അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/parvathi-4.jpg?resize
=1280%2C720&ssl=1)

പാർവതി തിരുവോത്തിനൊപ്പം പങ്കജ് ത്രിപതി, സഞ്ചന സങ്കി, ജയ അഹ്സാൻ എന്നിവരാണ് ചിത്രത്തിൽ
പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം അവിക്
മുഖോപാധ്യായ് നിർവഹിക്കുന്നു. ശന്തനു മൊയ്ത്രയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
അതേ സമയം
 വണ്ടർ വുമൺ ആണ് പാർവതി തിരുവോത്തിന്റെതായി പുറത്തിറങ്ങിയ സിനിമ. പത്മ പ്രിയ,
നിത്യ മേനോൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾഅഞ്ജലി മേനോനാണ് സിനിമ സംവിധാനം 
ചെയ്തത്

 
