# പ്രിയപ്പെട്ട ഗാനം പാടി പാർവതി; പൊളിയെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/parvathy-thiruvothu-sing-a-song
- Published: 2023-06-30T15:40:21+05:30
- Author: Ajay

തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ച നടിയാണ് പാർവതി തിരുവോത്ത്. മികച്ച
അഭിനയത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണ് പാർവതി. ഇപ്പോഴിതാ പാർവതി പാടിയ ഒരു ഗാനമാണ്
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.തന്റെ മനം കവർന്ന ലാൽ സിങ് ഛദ്ദയിലെ തെരേ ഹവാലി എന്ന
ഗാനമാണ് പാർവതി മനസു തുറന്നു പാടുന്നത്. ഗാനത്തോടുള്ള ഇഷ്ടം പറയുന്ന രസകരമായ കുറിപ്പിനൊപ്പമാണ്
താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 ഇത്ര മനോഹരമായ ഗാനമുണ്ടാക്കാൻ അവർക്ക് എത്ര ധൈര്യമുണ്ട്. എനിക്ക് ഈ പാട്ട് പാടണം.
ഞാൻ എങ്ങനെ പാടുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. ദിവസം മുഴുവനും എനിക്ക് പാടാനാകും.
ആരും ഇതിൽ നിന്ന് രക്ഷപ്പെടില്ല എന്നാണ് പാർവതി കുറിച്ചു.പാർവതിയെ പ്രശംസിച്ചുകൊണ്ട്
നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ പാട്ട് ആരാധകരുടെ 
മനം കവരുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/parvathi-2.jpg?resize
=1280%2C720&ssl=1)

റിമ കല്ലിങ്കൽ, ശ്രിന്ദ തുടങ്ങിയ നിരവധി താരങ്ങൾ കമന്റുകളുമായി പോസ്റ്റിന് കമന്റുമായി
എത്തിയിട്ടുണ്ട്.വിക്രമിനൊപ്പം തങ്കലാനിലാണ് പാർവ്വതി തിരുവോത്ത് ഇപ്പോൾ അഭിനയിക്കുന്നത്.
വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്. താരത്തിന്റെ ചിത്രത്തിലെ
ലുക്ക് അടുത്തിലെ പുറത്ത് വിട്ടിരുന്നു

 

 
