# തങ്കാലനിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി നടി പാർവതി തിരുവോത്ത്

- Link: https://ml.b4blaze.com/film-news/parvathy-thiruvothu-thangalaan-update
- Published: 2023-06-22T12:47:19+05:30
- Author: Ajay

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നടി പാർവതി തിരുവോത്ത് സിനിമകളിൽ സജീവമാവുകയാണ്. സംവിധായകൻ
പാ രഞ്ജിത്തിന്റെ ‘തങ്കലൻ’ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി എന്നറിയിക്കുകയാണ് പാർവതി തിരുവോത്ത്.

 പാർവതി തിരുവോത്ത് തന്റെ മേക്കർ-അപ്പ് മുറിയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്
എഴുതിയത് ഇങ്ങനെയാണ്. ”മണിക്കൂറിൽ 200582949200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു
കാറിൽ ഹാൻഡ്ബ്രേക്ക് വലിക്കുന്നത് പോലെയാണിത്. മറ്റൊരു വന്യമായ യാത്ര താൽക്കാലികമായി
നിർത്തുന്നു. താൽക്കാലികമായി നിർത്തുക.. കാരണം ഇത് എപ്പോഴെങ്കിലും അവസാനിക്കുമോ? തങ്കലാൻ”.
കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/paru-t2.jpg?resize
=1280%2C720&ssl=1)

പാർവതി തിരുവോത്തിനെ കൂടാതെ മാളവികാ മോഹനാണ് മറ്റൊരു നായിക. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ,
പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ
ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
 തമിഴ് പ്രഭയാണ്
തിരക്കഥാ രചനയിൽ പാ രഞ്ജിത്തിന്റെ പങ്കാളി. അഴകിയ പെരിയവൻ സംഭാഷണവും എ. കിഷോർ കുമാർ
ഛായാഗ്രഹണവും നിർവഹിക്കുന്നു.

 
