# തങ്കലാനിലെ ഗംഗമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍!! പാര്‍വതിയുടെ പോസ്റ്റര്‍ പുറത്തുവിട്ട് തങ്കലാന്‍ ടീമിന്റെ സമ്മാനം

- Link: https://ml.b4blaze.com/film-news/parvathy-thiruvothu-thangalan-look-out
- Published: 2024-04-07T15:06:18+05:30
- Author: Anu

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രം നായകനായെത്തുന്ന‘
തങ്കലാന്‍’. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനാണ് ചിത്രത്തില്‍
നായികയാവുന്നത്. മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്തും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പാര്‍വതിയ്ക്ക് പിറന്നാള്‍ ആശംസയുമായി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്
തങ്കലാന്‍ ടീം. ഗംഗമ്മ എന്നാണ് പാര്‍വതിയുടെ കഥാപാത്രത്തിന്റെ പേര്. ‘ശക്തി, കൃപ, പ്രതിരോധം
എന്നിവയുടെ മൂര്‍ത്തീഭാവം’ എന്നാണ് പാര്‍വതിയുടെ കഥാപാത്രത്തെക്കുറിച്ച് ടീം പങ്കുവച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണ കാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാര്‍ത്ഥ
സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ ചിത്രം ഒരുങ്ങുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളിലാകും
ചിത്രം തിയ്യേറ്ററിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

> An embodiment of strength, grace, and resilience ❤️‍????
> Wishing our versatile [#Gangamma](https://twitter.com/hashtag/Gangamma?src=hash&ref_src=twsrc%5Etfw),
> [@parvatweets](https://twitter.com/parvatweets?ref_src=twsrc%5Etfw) a dazzling
> birthday✨ [#HBDParvathyThiruvothu](https://twitter.com/hashtag/HBDParvathyThiruvothu?src=hash&ref_src=twsrc%5Etfw)
> [#Thangalaan](https://twitter.com/hashtag/Thangalaan?src=hash&ref_src=twsrc%5Etfw)
> [@Thangalaan](https://twitter.com/Thangalaan?ref_src=twsrc%5Etfw) [@chiyaan](https://twitter.com/chiyaan?ref_src=twsrc%5Etfw)
> [@beemji](https://twitter.com/beemji?ref_src=twsrc%5Etfw) [@GnanavelrajaKe](https://twitter.com/GnanavelrajaKe?ref_src=twsrc%5Etfw)
> [@StudioGreen2](https://twitter.com/StudioGreen2?ref_src=twsrc%5Etfw) [@officialneelam](https://twitter.com/officialneelam?ref_src=twsrc%5Etfw)
> [@MalavikaM_](https://twitter.com/MalavikaM_?ref_src=twsrc%5Etfw) [@gvprakash](https://twitter.com/gvprakash?ref_src=twsrc%5Etfw)
> [@NehaGnanavel](https://twitter.com/NehaGnanavel?ref_src=twsrc%5Etfw)… [pic.twitter.com/Kk4TfZ6gjM](https://t.co/Kk4TfZ6gjM)
> — Studio Green (@StudioGreen2) [April 7, 2024](https://twitter.com/StudioGreen2/status/1776829845261123807?ref_src=twsrc%5Etfw)
