# ഒരു പെണ്‍കുട്ടിയ്ക്കും ചീത്തപ്പേര് ഉണ്ടാക്കരുത്…! പാര്‍വ്വതി കാളിദാസിന് കൊടുത്ത ഉപദേശം!!

- Link: https://ml.b4blaze.com/film-news/parvathys-advice-to-her-son-kalidas
- Published: 2022-06-18T09:39:16+05:30
- Author: Sreekumar

മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികയാണ് പാര്‍വ്വതി ജയറാം. അഭിനയ ജീവിതത്തില്‍
തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടന്‍ ജയറാമുമായുള്ള താരത്തിന്റെ പ്രണയ വിവാഹം.
മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/parvathy-1-1.jpg?
resize=657%2C567&ssl=1)

അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് ഇവരുടെ മക്കളും അഭിനയ രംഗത്ത് ഉണ്ട്. ഇപ്പോഴിതാ
കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവരെ കുറിച്ച് പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞ
വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/jayaram-parvathy.
jpg?resize=768%2C636&ssl=1)

മക്കള്‍ വന്ന് അവരുടെ പ്രണയ ബന്ധത്തെ കുറിച്ച് പറഞ്ഞാല്‍ എന്തായിരിക്കും പ്രതിരണം എന്നായിരുന്നു
പാര്‍വ്വതിയോടുള്ള ചോദ്യം. അതിന് താരം ല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു. നല്ല കുട്ടിയാണോ
എന്നുള്ളതാണ് ആദ്യം നോക്കുക എന്നാണ് പാര്‍വ്വതി പറയുന്നത്. മറ്റ് കാര്യങ്ങളൊന്നും നോക്കില്ല
എന്നും താരം പറയുന്നു. മക്കള്‍ക്ക് ഇഷ്ടം ആണെങ്കില്‍ ഞങ്ങളും ഓക്കെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/jayaram-1.jpg?resize
=1952%2C996&ssl=1)

മക്കളോട് ഇതേ കുറിച്ച് നേരത്തെ തന്നെ സംസാരിച്ചിട്ടുണ്ട് എന്നും പാര്‍വ്വതി തുറന്ന്
പറയുന്നു. താന്‍ മക്കളോട് ഒരു സുഹൃത്തിനെപ്പോലെ പെരുമാറുന്നത് കൊണ്ട് തന്നെ അവരുടെ 
ക്രഷിനെ കുറിച്ച് രണ്ട് പേരും തന്നോട് വന്ന് പറഞ്ഞിട്ടുണ്ടെന്നും പാര്‍വ്വതി പറയുന്നു.
ഇപ്പോള്‍ അങ്ങനെ ഒന്നും ഇല്ല.. പിന്നീട് അവര്‍ തന്നെ വന്ന് പറയും അമ്മേ.. അത് ശരിയായില്ല
എന്ന്.. പാര്‍വ്വതി പറയുന്നു. മക്കളെ ഡേറ്റിംഗിന് വിട്ടിട്ടുണ്ട്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/parvathy-kalidas.
jpg?resize=713%2C668&ssl=1)

പക്ഷേ എന്റെ കാറിലാണ് വിടുന്നത് എന്നും ഡ്രൈവറോട് വേറെ എങ്ങും വിടരുത് എന്ന് പ്രത്യേകം
പറഞ്ഞ് അയക്കും എന്നുമാണ് പാര്‍വ്വതി അഭിമുഖത്തില്‍ പറയുന്ന്. അതുപോലെ മകനോട് പറഞ്ഞ
കാര്യത്തെ കുറിച്ചും താരം പറയുന്നുണ്ട്… നിനക്ക് ഒരു അനിയത്തി ഉള്ളത് കൊണ്ട് മറ്റു 
പെണ്‍കുട്ടികള്‍ക്കും ചീത്തപ്പേര് ഉണ്ടാക്കരുത് എന്ന് താന്‍ അവനോട് പറഞ്ഞുകൊടുത്തിട്ടുണ്ട്
എന്നും പാര്‍വ്വതി തുറന്ന് പറയുന്നു.
