# സുരാജിനൊപ്പം മുക്തയുടെ മകള്‍ കണ്‍മണി- ‘പത്താം വളവിന്റെ മനോഹരമായ കൗണ്ട്ഡൗണ്‍ പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/pathaam-valavu-countdown-poster-released
- Published: 2022-05-10T22:19:16+05:30
- Author: Gargi

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പത്താം
വളവിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ മനോഹരമായ ഒരു കൗണ്ട്ഡൗണ്‍ പോസ്റ്റര്‍
ആണ് പുറത്തുവിട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും മുക്തയുടെ മകള്‍ കണ്‍മണിയുമാണ് 
പോസ്റ്ററിലുള്ളത്. ‘ജോസഫ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന‘
പത്താം വളവി’ന്റെ തിരക്കഥ എഴുതുന്നത് അഭിലാഷ് പിള്ളയാണ്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലര്‍
ആയിട്ടാണ് ചിത്രം എത്തുക. മെയ് 13ന് ആണ് ചിത്രത്തിന്റെ റിലീസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/patham-valav.jpg?
resize=639%2C290&ssl=1)

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള‘
പത്താം വളവി’ല്‍ അദിതി രവിയും പ്രധാന കഥാപാത്രമായി എത്തുന്നു. രതീഷ് റാം ആണ് ചിത്രത്തിന്റെ
ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍
സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍
ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുംബൈ മൂവി സ്റ്റുഡിയോസ് എന്ന ബോളിവുഡ് നിര്‍മ്മാണക്കമ്പനി
ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം,
ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും
പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എംഎംഎസ്.

> Just 3 days to go for the next noteworthy Malayalam release [#Pathaamvalavu](https://twitter.com/hashtag/Pathaamvalavu?src=hash&ref_src=twsrc%5Etfw).
> Entire TN theatrical release by [@SakthiFilmFctry](https://twitter.com/SakthiFilmFctry?ref_src=twsrc%5Etfw),
> this coming Friday, with English subtitles👍
> Bookings to commence soon. [pic.twitter.com/Sxy3WhocBY](https://t.co/Sxy3WhocBY)
> — Ramesh Bala (@rameshlaus) [May 10, 2022](https://twitter.com/rameshlaus/status/1523945939970699264?ref_src=twsrc%5Etfw)

രഞ്ജിന്‍ രാജ് ആണ് പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പത്മകുമാറിന്റെ
ജോസഫ് എന്ന ചിത്രത്തിലും രഞ്ജിന്‍ തന്നെയാണ് സംഗീതം ഒരുക്കിയിരുന്നത്. ചിത്രത്തിന്റ
ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. പത്താം വളവിന്റെ പോസ്റ്ററുകളും 
ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/patham-valavu-1.
jpg?resize=1280%2C720&ssl=1)

അജ്മല്‍ അമീര്‍, അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ്
ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,
തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കോസ്റ്റ്യൂം ഡിസൈനര്‍ – ഐഷ ഷഫീര്‍,
മേക്കപ്പ് ജിതേഷ് പൊയ്യ, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍
ജേക്കബ്, ആര്‍ട്ട് രാജീവ് കോവിലകം, പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.
