# ഒറിജിനലിനെ വെല്ലും! ഉലക നായകന്റെ ഗാനം ഏറ്റുപാടി യുവാവ് ! വീഡിയോ വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/pathala-pathala-song-sung-by-differently-abled-man-video-viral
- Published: 2022-06-22T08:27:35+05:30
- Author: Sreekumar

വിക്രം സിനിമ അതിന്റെ വിജയ കുതിപ്പ് തുടരവെ, സിനിമയിലെ ഉലക നായകന്റെ ഗാനം ഏറ്റുപാടിയ
ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഭിന്ന 
ശേഷിക്കാരനായ യുവാവാണ് വിക്രം സിനിമയിലെ ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്.
വിക്രം സിനിമിയിലെ ഹിറ്റ് ഗാനം പത്തല..പത്തലയാണ് ഇദ്ദേഹം പാടിയിരിക്കുന്നത്. കമല്‍ഹാസന്‍
ടീം ഓണ്‍ലൈന്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/video-12.jpg?resize
=449%2C646&ssl=1)

വീഡിയോയ്ക്ക് നിരവധിപ്പേരാണ് ഇതിനോടകം തന്നെ കാഴ്ച്ചക്കരായി ഉള്ളത്. പ്ലാസ്റ്റിക്ക്
ബക്കറ്റില്‍ താളം പിടിച്ചാണ് ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ഈ യുവാവ് ഗാനം ആലപിച്ചിരിക്കുന്നത്.
കമല്‍ഹാസന്‍ ആരാധകരും ഈ കലാസൃഷ്ടി ആഘോഷമാക്കി മാറ്റുന്നുണ്ട്. സിനിമയിലെ ഒറിജിനല്‍ 
ഗാനം പോലെ തന്നെയുണ്ടെന്നാണ് ഗാനാലാപനം കേട്ട് പലരും കമന്റ് ചെയ്തിരിക്കുന്നത്.

> மாற்றுத்திறனாளி இசையமைத்து பாடும் [#PathalaPathala](https://twitter.com/hashtag/PathalaPathala?src=hash&ref_src=twsrc%5Etfw)
> பாடல் [#vikram](https://twitter.com/hashtag/vikram?src=hash&ref_src=twsrc%5Etfw)!!!
> [pic.twitter.com/ra3DTCFiln](https://t.co/ra3DTCFiln)
> — Kamal Haasan Team Online (@KamalHaasanTeam) [June 20, 2022](https://twitter.com/KamalHaasanTeam/status/1538738120870735873?ref_src=twsrc%5Etfw)

വിക്രം സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ റിലീസായി ജനഹൃദയം കീഴടക്കം ഗാനം തന്നെയായിരുന്നു
പത്തല.. പത്തല… എന്ന് തുടങ്ങുന്ന ഗാനം.. കമല്‍ഹാസന്‍ തന്നെയാണ് ഈ ഗാനത്തിന് വരികള്‍
എഴുതിയത്. പാട്ട് പാടിയതും അദ്ദേഹം തന്നെ.. അനിരുദ്ധ് രവിചന്ദര്‍ ആണ് ഈ പാട്ടിന്‌റെ
സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vikram-ott.jpg?resize
=1280%2C720&ssl=1)

ദിവങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ് ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയ ഗാനമാണ്
ഇത്. ഇതില്‍ ഉലകനായകന്റെ വെറൈറ്റി ഡാന്‍സ് സ്റ്റെപ്‌സും വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഇപ്പോഴിതാ ഒറിജിനല്‍ പത്തല…ഗാനം പോലെ തന്നെ തന്റെ പരിമിതികള്‍ക്കുള്ളില്‍ വെച്ച് ഈ 
പാട്ട് അതിമനോഹരമായ പാടിയ യുവാവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
