# കാത്തിരിപ്പിന് വിരാമം: പത്താംവളവ് തിയേറ്ററുകളിലേയ്ക്ക്

- Link: https://ml.b4blaze.com/film-news/patham-valav-release-soon
- Published: 2022-03-25T22:08:54+05:30
- Author: Rahul

സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍
സംവിധാനം ചെയ്യുന്ന പത്താം വളവ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ചിത്രം മെയ് 13 ന് തിയേറ്ററുകളിലെത്തുമെന്ന്
അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. ട്രെയിലറിന്
മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ പത്താം വളവിലൂടെ
മലയാളത്തില്‍ എത്തുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്
ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.

അതിഥി രവിയും സ്വാസികയുമാണ് ചിത്രത്തില്‍ നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന,
സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,
ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍
എത്തുന്നു.
