# പത്താം വളവ്..!! സുരാജും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍..!

- Link: https://ml.b4blaze.com/film-news/patham-valavu-movie
- Published: 2022-04-12T12:51:57+05:30
- Author: Rahul

മലയാള സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടന്മാരായ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത്
സുകുമാരനും ഒന്നിച്ചെത്തുന്ന പത്താം വളവ് എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ചിത്രത്തിന്റെ എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മെയ് പതിമൂന്നിനാണ് സിനിമയുടെ റിലീസ് തീയതി. ഇന്ദ്രജിത്ത് വീണ്ടും ഒരു പോലീസ് വേഷത്തില്‍
എത്തുന്ന ഈ സിനിമയ്ക്കായി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/patham-valav-300x136.
jpg?resize=1123%2C509&ssl=1)

മാമാങ്കം, ജോസഫ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം എം പദ്മകുമാര്‍ സംവിധാനം ഒരുക്കുന്ന
ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവക കഥയെ ആസ്പദമാക്കി ഒരുക്കിയതാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത്
വന്നിരുന്നു. ഇന്ദ്രജിത്ത് സുകുമാരനും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Suraj-Venjaramoodu-
300x200.jpg?resize=1070%2C713&ssl=1)

സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം ഒരു പരോള്‍ പ്രതിയുടേയും
ഒരു പൊലീസ് ഓഫീസറുടേയും കഥയാണ് പറയുന്നത് എന്നാണ് സൂചന. ഒരു ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന
സിനിമയില്‍ അജ്മലും ഒരു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/indrajith-300x169.
jpg?resize=1152%2C649&ssl=1)

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. അതിഥി രവിയും സ്വാസികയും ആണ് നായികനാരായി
എത്തുന്നത്. അതേസമയം, റീല്‍സിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ കണ്‍മണി കുട്ടിയും
ഈ സിനിമയിലൂടെ തന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിയ്ക്കുകയാണ്. നടി മുക്തയുടെ
മകളാണ് കണ്‍മണി. സുരാജിന്റെ മകളുടെ വേഷത്തിലാണ് കണ്‍മണി എത്തുന്നത്. ഇവര്‍ക്ക് പുറമെ
വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 
