# സിനിമയിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കി പത്മ പ്രിയ !!

- Link: https://ml.b4blaze.com/film-news/pathmapriya-new-look
- Published: 2022-09-03T17:34:02+05:30
- Author: Rahul

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ബിജു മേനോനും പത്മപ്രിയയും. കുറച്ച് കാലത്തെ
ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഒരു തെക്കന്‍
തല്ലു കേസ് എന്ന് പേരിട്ടിരിക്കുന്ന ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്
ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുമിച്ചെത്താന്‍ പോകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ
ചിത്രീകരണം പൂര്‍ത്തിയായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pathama-priya-1.
jpg?resize=588%2C758&ssl=1)

ഇ 4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ്
ഒരു തെക്കന്‍ തല്ലുകേസിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.
ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി രാജേഷ്
പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നായി
ഷൂട്ട് ചെയ്ത ചിത്രത്തിന്റെ പാക്ക്അപ്പ് ഉഡുപ്പിയില്‍ വെച്ചായിരുന്നു. നവാഗതനായ ശ്രീജിത്ത്
എന്‍, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ ബ്രോഡാഡിയില്‍
സഹ രചയിതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pathama-priya-2.
jpg?resize=575%2C783&ssl=1)

പത്മപ്രിയ ഒരിടവേളയ്ക്കു ശേഷം നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത
കൂടിയുള്ള ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. ബിജുമേനോനെയും പത്മപ്രിയയേയും കൂടാതെ
റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോൾ പത്മപ്രിയ ഈ സിനിമയുടെ ഭാഗമായി പ്രൊമോഷന് പങ്കെടുക്കാൻ എത്തിയപ്പോൾ ഉള്ള താരത്തിന്റെ
ലുക്ക് ആണ് ശ്രദ്ധ നേടുന്നത്. മഞ്ഞ ചുരിദാറിലുള്ള താരത്തിന്റെ ലുക്ക് ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.
കൂടാതെ ആരാധകർ താരത്തിന്റെ പുതിയ സിനിമക്ക് ആശംസകൾ അറിയിച്ചും രംഗത്തെത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pathama-priya-3.
jpg?resize=591%2C773&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pathama-priya-4.
jpg?resize=559%2C760&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pathama-priya-5.
jpg?resize=562%2C758&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pathama-priya-6.
jpg?resize=562%2C764&ssl=1)
