# ‘പൂതം വരുന്നെടീ’,പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു

- Link: https://ml.b4blaze.com/film-news/pathonampatham-noottandu-song-released
- Published: 2022-08-24T21:06:14+05:30
- Author: Gargi

സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തുന്ന വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യഗാനം
ശ്രദ്ധേയമാവുന്നു. നാടന്‍ പാട്ട് ശൈലിയിലുളള പൂതം വരുന്നെടി എന്ന ഗാനമാണ് പുറത്തുവന്നത്.
സയനോര ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/pathonatham-nootandu12.
jpg?resize=1280%2C720&ssl=1)

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഷാജികുമാര്‍
ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. രാജു സുന്ദരം, ശാന്തി കുമാര്‍ എന്നിവരാണ് നൃത്തസംവിധാനം.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ എത്തുന്നത്. നങ്ങേലിയായി
കയാദുവും കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദുമെത്തുന്നു.

ഒന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന
ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും സിനിമയില്‍ അനാവരണം
ചെയ്യുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു പ്രധാനവേഷത്തിലും അദ്ദേഹമെത്തുന്നുണ്ട്.

വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. കൃഷ്ണമൂര്‍ത്തിയാണ്
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അനൂപ് മേനോന്‍, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ്
കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബജുവ, ടിനി ടോം
തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

തമിഴിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം. വിവേക് ഹര്‍ഷനാണ്
എഡിറ്റിങ്. സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ സിനിമയുടെ
പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനര്‍ -ബാദുഷ. അജയന്‍ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം
റഷീദ് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു, വസ്ത്രാലങ്കാരം -ധന്യ ബാലകൃഷ്ണ. പ്രൊഡക്ഷന്‍
കണ്ട്രോളര്‍ -രാജന്‍ ഫിലിപ്പ്.
