# സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന പത്തൊന്‍പതാം നൂറ്റാണ്ട്..! ട്രെയിലര്‍ ഇന്നെത്തും..!

- Link: https://ml.b4blaze.com/film-news/pathonmpathaam-noottand-trailer-will-be-out-today
- Published: 2022-08-20T10:25:39+05:30
- Author: Sreekumar

മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിനയന്‍ സംവിധാനം
ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട്. സെന്‍സര്‍ കഴിഞ്ഞ സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകീട്ടോടെ
പ്രേക്ഷകരില്‍ എത്തും. സിനിമയുടെ സംവിധായകന്‍ വിനയന്‍ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക്
പേജ് വഴി പുറത്ത് വിട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ വൈകിട്ട്
5 മണിക്ക് റിലീസ് ചെയ്യുന്നു… എല്ലാ സുഹൃത്തുക്കളും കാണണം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കണം..
എന്ന് കുറിച്ചാണ് അദ്ദേഹം എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/300177057_648159460002237_766745636474086001_n.
jpg?resize=512%2C640&ssl=1)

ഒപ്പം, ട്രെയിലര്‍ റീലിസിന്റെ പോസ്റ്ററും സംവിധായകന്‍ പങ്കുവെച്ചിരുന്നു. സിനിമയ്ക്ക്
എല്ലാവിധ നന്മകളും ആശംസകളും നേര്‍ന്ന് നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.
സിജു വില്‍സണെ നായകനാക്കിയാണ് ഈ ചരിത്ര കഥ വിനയന്‍ പറയുന്നത്. വലിയൊരു താരനിര തന്നെ
അണിനിരക്കുന്ന സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസം സിനിമയുടെ സെന്‍സറിംഗ്
പൂര്‍ത്തിയായ വിവരം വിനയന്‍ അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/vinayan-122.jpg?
resize=1280%2C720&ssl=1)

പത്തൊമ്പതാം നുറ്റാണ്ടിന്റെ സെന്‍സര്‍.. കട്ട്‌സ് ഒന്നുമില്ലാതെ U/A സര്‍ട്ടിഫിക്കറ്റ്
ലഭിച്ചു..സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ
വയലന്‍സ് നിറഞ്ഞ ആക്ഷന്‍ രംഗങ്ങളുമുള്ള ചിത്രത്തിന് സെന്‍സര്‍ കട്ട് ഒന്നുമില്ല എന്നതില്‍
വളരെ സന്തോഷം…എന്നാണ് ഈ വിവരം പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. കണ്ടവര്‍ക്കെല്ലാം ഏറെ
ഇഷ്ടപ്പെട്ടു എന്നതില്‍ അതിലേറെ സന്തോഷം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/vinayan.jpg?resize
=960%2C540&ssl=1)

ഓണത്തിന് തീയറ്ററുകളില്‍ ഒരുത്സവ പ്രതീതി സൃഷ്ടിക്കുവാന്‍ നമ്മുടെ സിനിമയ്ക്കു കഴിയുമെന്നു
ഞാന്‍ പ്രതീക്ഷിക്കുന്നു..സഹകരിച്ച, സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ
നന്ദി..എന്നായിരുന്നു സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ വിവരം പങ്കുവെച്ച് വിനയന്‍ പറഞ്ഞത്.
പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ ട്രെയിലറിനായാണ്
ഇപ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
