# സിജു വില്‍സണ്‍ നായകനാവുന്ന ചിത്രത്തിന് വലിയ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന റെക്കോര്‍ഡ് തുക!

- Link: https://ml.b4blaze.com/film-news/pathonmpatham-noottand-new-updation
- Published: 2022-09-06T11:57:33+05:30
- Author: B4blaze News Desk

സിജു വില്‍സണ്‍ നായകനാവുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കായി വളരെ പ്രതീക്ഷയോടെയാണ്
സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഏറ്റവും പുതിയൊരു
സന്തോഷവാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ ജിസിസി
റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയതിന്റെ സന്തോഷമാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട പ്രേക്ഷകരുമായി
പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ സിജു വിത്സണ്‍ നായകനായ ‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്
വലിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/305444432_659464078871775_2502589997933479363_n.
jpg?resize=1024%2C1280&ssl=1)

കിട്ടുന്ന വിലകൊടുത്ത് ഫാര്‍സ് ഫിലിംസ് ജിസിസി റൈറ്റ്‌സ് വാങ്ങിയിരിക്കുന്നു. ഇനിയും
പ്രേക്ഷകരുടെ അംഗീകാരമാണ് വേണ്ടത്. അതിനായി കാത്തിരിക്കുന്നു എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍
കുറിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടാം തീയതി തിരുവോണ ദിനത്തില്‍ ആണ് പത്തൊമ്പതാം
നൂറ്റാണ്ട്  തീയറ്ററുകളില്‍ എത്തുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ
ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. സാമൂഹിക പരിഷ്‌കാര്‍ത്താവായിരുന്ന
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കേന്ദ്ര കഥാപാത്രമാക്കിയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/vinayan-fb-1.jpg?
resize=548%2C498&ssl=1)

ഈ സിനിമ ഒരുക്കിയത്. ആ കഥാപാത്രം സിജു വില്‍സണ്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. വലിയ
ബഡ്ജറ്റില്‍ ഒരുങ്ങിയ ഈ സിനിമ, വിനയന്‍ എന്ന സംവിധായകന്റെ തിരിച്ച് വരവ് അറിയിക്കും
എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീഗോകുലം
മൂവീസിന്റെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/pathonpatham-noottandu.
jpg?resize=1200%2C628&ssl=1)

ബാനറിലാണ് നിര്‍മാണം. വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  യാദു
ലോഹര്‍ ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. അനൂപ് മേനോന്‍, , സുദേവ് നായര്‍,
ഗോകുലം ഗോപാലന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല,
ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല,
സുന്ദര പാണ്ഡ്യന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
