# ചരിത്രം ചലച്ചിത്രം ആകുമ്പോള്‍ ഇതൊരു ചരിത്രവിജയം ആകട്ടെ!! പത്തൊന്‍പതാം നൂറ്റാണ്ട് എത്തുന്നു!

- Link: https://ml.b4blaze.com/film-news/pathonmpathamnootandu-movie-updation
- Published: 2022-07-17T08:11:07+05:30
- Author: Sreekumar

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ ഏറ്റവും പുതിയ വിവരം പുറത്ത്
വന്നിരിക്കുകയാണ്. സംവിധായകന്‍ വിനയന്‍ തന്നെയാണ് സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ
വിവരം പുറത്ത് വിട്ടിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പബ്‌ളിസിറ്റി
വര്‍ക്കുകള്‍ ആരംഭിച്ച വിവരമാണ് ഇപ്പോള്‍ വിനയന്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/pathonatham-nootandu1.
jpg?resize=1408%2C640&ssl=1)

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പബ്‌ളിസിറ്റി വര്‍ക്ക് ആരംഭിച്ചിരിക്കുന്നു..ഗോകുലം മുവീസ്
തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത് എറണാകുളം ഷേണായിസ് തീയറ്ററില്‍ വച്ചിരിക്കുന്ന
ബോര്‍ഡാണിത്..ചിത്രം സെപ്തംബറില്‍ തീയറ്ററുകളില്‍ എത്തും…എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ
ബോര്‍ഡിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്
എത്തുന്ന ഈ സിനിമയില്‍ മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അതേസമയം,
പത്തൊന്‍പതാം നൂറ്റാണ്ട് പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് സിനിമയുമായി റിലീസ് തീയതി
ക്ലാഷ് ആകുമോ എന്നും പ്രേക്ഷകരില്‍ ചിലര്‍ സംശയം ഉണര്‍ത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/pathonpatham-nootandu-
1.jpg?resize=1280%2C720&ssl=1)

അപ്പോള്‍ അതിന് മുന്‍പ് തന്നെ ഈ സിനിമ തീയറ്ററില്‍ എത്തുമെന്നാണ് സംവിധായകന്‍ വിനയന്‍
മറുപടി നല്‍കുന്നത്. ചരിത്രം ചലച്ചിത്രം ആയി മാറിയത് ഒരു ചരിത്രവിജയം ആകട്ടെ. നിരാശപെടേണ്ടി
വരില്ല എന്നൊരുറപ്പുണ്ട് എന്നാണ് വരാനിരിക്കുന്ന വിനയന്‍ ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍
പങ്കുവെയ്ക്കുന്ന പ്രതീക്ഷ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്രമാവും ഈ സിനിമ എന്നും
ചിലര്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/vinayan1.jpg?resize
=514%2C536&ssl=1)

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അറ്റ്‌മോസ് മിക്‌സിംഗ് പൂര്‍ത്തിയായ വിവരം എല്ലാം വിനയന്‍
സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് 
ഡേറ്റ് അനൗണ്‍സ് ചെയ്യുന്നതാണ്…എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ചരിത്ര സിനിമയുടെ റിലീസ്
തീയ്യതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍.
