# ഇന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന മൂവി..! പത്തൊമ്പതാം നൂറ്റാണ്ട്!

- Link: https://ml.b4blaze.com/film-news/pathonpatham-noottandu-movie-vinayan-fb-post
- Published: 2022-08-22T10:37:10+05:30
- Author: Sreekumar

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിനയന്‍ സംവിധാനം ചെയ്ത
പത്തൊമ്പപതാം നൂറ്റാണ്ട്. തിരുവോണദിനത്തില്‍ തീയറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമയെ
കുറിച്ച് സംവിധായകന്‍ വിനയന്‍ പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും
നീട്ടി സ്വീകരിക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ കേരളത്തിന്
പുറത്തും ചര്‍ച്ചയായതിലുള്ള വിശേഷം പങ്കുവെച്ചാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/vinayan-122.jpg?
resize=1280%2C720&ssl=1)

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ സിനിമയുടെ ട്രെയിലര്‍ കണ്ടുള്ള വിലയിരുത്തലുകള്‍ മുന്‍നിര്‍ത്തിയാണ്
വിനയന്‍ ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ 
കേരളത്തിനു പുറത്തും ചര്‍ച്ചയാകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞാണ്
അദ്ദേഹം എത്തിയത്. തരണ്‍ ആദര്‍ശ്, രമേശ് ബാല, ശ്രീധര്‍ പിള്ള തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ
സിനിമ ട്രേഡ് അനലിസ്റ്റുകള്‍ ഈ ചിത്രത്തിന്റെ ട്രെയിലര്‍ വളരെ ഇഷ്ടപ്പെട്ടു എന്ന് വിലയിരുത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/300874807_648957379922445_3086182834885946909_n.
jpg?resize=859%2C1280&ssl=1)

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാന്‍ ഇന്ത്യന്‍ റിലീസിന് മാറ്റ് കൂട്ടുന്നു… എന്നാണ് 
അദ്ദേഹം ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.
സെപ്റ്റംബര്‍ എട്ടിന് തീയറ്ററിലെത്തുമ്പോഴും പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഒരു ഓണവിരുന്നായി
നമ്മുടെ സിനിമ മാറുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു…എന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍
കുറിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ട ട്രെയിലര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു..
വണ്‍ മില്യണില്‍ അധികം പ്രേക്ഷകര്‍ സിനിമയുടെ ട്രെയിലര്‍ കണ്ട് കഴിഞ്ഞു. സിജു വില്‍സണ്‍
നായകനായി എത്തുന്ന ഈ വിനയന്‍ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ഏവരും നോക്കി കാണുന്നത്.
