# കണ്ണൂര്‍ ഇന്റര്‍സിറ്റിയില്‍ ആരാധകര്‍ക്കൊപ്പം താരങ്ങളും! ട്രെയിനില്‍ സര്‍പ്രൈസൊരുക്കി പത്തൊന്‍പതാം നൂറ്റാണ്ട് ടീം

- Link: https://ml.b4blaze.com/film-news/pathonpatham-noottandu-team-in-kannur-intercity
- Published: 2022-09-08T11:00:40+05:30
- Author: Anu

ലോക്കല്‍ ട്രെയിനില്‍ ആരാധകര്‍ക്കൊപ്പം യാത്ര ചെയ്ത് വേറിട്ടൊരു സിനിമാ പ്രമോഷന്‍. 
പത്തൊന്‍പതാം നൂറ്റാണ്ട് ടീം ആണ് വേറിട്ട പ്രചരണവുമായി ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കിയത്.
കഴിഞ്ഞ ദിവസത്തെ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ ആയിരുന്നു താരഎത്തിയത്.

എറണാകുളം മുതല്‍ കണ്ണൂര്‍ വരെ ട്രെയിന്‍ യാത്ര ചെയ്താണ് താരങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ട്
ആരാധകരിലേക്ക് എത്തിക്കുന്നത്. ട്രെയിനില്‍ താരങ്ങളെ അടുത്തു കണ്ടപ്പോള്‍ യാത്രക്കാര്‍
ഞെട്ടി. പിന്നെ സെല്‍ഫിയെടുത്തും സംസാരിച്ചും സന്തോഷം പങ്കുവെച്ചു.
  രാവിലെ 6 മണിക്
പുറപ്പെട്ട എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ ആയിരുന്നു സര്‍പ്രൈസ്. പത്തൊന്‍പതാം
നൂറ്റാണ്ട് നായകന്‍ സിജു വില്‍സണ്‍, നായിക കയാദു ലോഹര്‍, ടിനി ടോം എന്നിവരാണ് ട്രെയിനിലെത്തിയത്.
ട്രെയിന്‍ കണ്ണൂര്‍ എത്തുന്നത് വരെ താരങ്ങള്‍ ആരാധകര്‍ക്കൊപ്പമായിരുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു വിനയന്‍ സംവിധാനം ചെയ്യുന്ന
ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. തിരുവോണ ദിനത്തില്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

സിജു വില്‍സണ്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകനെയാണ് അവതരിപ്പിക്കുന്നത്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായിക.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, 
ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍,
ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല,
ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.
