# ജനപ്രീയ നായകനൊപ്പം അഞ്ച് പുതുമുഖ നായികമാ‍ർ; ‘പവി കെയർ ടേക്കർ’ ടീസർ പുറത്ത്

- Link: https://ml.b4blaze.com/film-news/pavi-care-taker-movie-teaser
- Published: 2024-02-15T19:41:48+05:30
- Author: Anu

ദിലീപിന്റെ കരിയറിലെ 149മത് ചിത്രമായ ‘പവി കെയർ ടേക്കർ’ ടീസർ പുറത്ത്. നടൻ വിനീത് കുമാറാണ്
ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. രാജേഷ് 
രാഘവൻ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. അഞ്ച് പുതുമുഖ നായികമാർക്ക്
ഒപ്പമാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ
തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് “പവി കെയർ ടേക്കർ”. ജോണി ആന്റണി, രാധിക ശരത്കുമാർ,
ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ഗ്രാൻഡ്
പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കന്നഡയിലും മലയാളത്തിലും
ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

സനു താഹിർ ആണ് ഛായാഗ്രഹണം. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക്
മിഥുൻ മുകുന്ദൻ സംഗീതം പകരുന്നു. എഡിറ്റർ ദീപു ജോസഫ്, പ്രോജക്ട് ഹെഡ് റോഷൻ ചിറ്റൂർ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത്
കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ്
റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത്
ശ്രീനിവാസൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ യെല്ലോടൂത്ത്. ഏപ്രിൽ 15 മുതൽ എറണാകുളത്ത്
സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.
