# വീണ്ടും ഗർഭിണി ആണോ? നിങ്ങൾ അല്പം ക്ഷമ കാണിക്കൂവെന്ന് പേളിമാണി!!

- Link: https://ml.b4blaze.com/film-news/pearle-maaney-about-her-second-pregnency
- Published: 2023-06-30T09:42:24+05:30
- Author: Ajay

പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. അഭിനേത്രി,അവതാരക,മോഡൽ എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ്
താരം. സമൂഹ മാധ്യമങ്ങളിൽ സജീവമായ പേളി തന്റെ വിശേഷങ്ങൾ യുട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വീണ്ടും ഗർഭിണിയാണോ എന്ന ആരാധകരുടെ സംശങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/perly-1.jpg?resize
=1280%2C720&ssl=1)

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പേളി കുറിച്ചത് ഇങ്ങനെയാണ് ‘വെൽ.. ഞാൻ ഗർഭിണിയാണെങ്കിൽ ഉറപ്പായും
ഞാൻ ആ വിശേഷം പങ്കിടും. അല്പം ക്ഷമ കാണിക്കൂ’ഇതായിരുന്നു നൽകിയത്. കൂടാതെ നാണത്തോടെ
കണ്ണ് പൊത്തിയിരിക്കുന്ന ഒരു ഇമോജിയും പേളി മാണി ഷെയർ ചെയ്തിട്ടുണ്ട്. താരം അടുത്തിടെ
പങ്കുവെച്ച വീഡിയോകളിൽ പലതിലും വയർ കാണാതെ പേളി പോസ് ചെയ്യുന്നതാണ് ആരാധകരുടെ സംശയത്തിന്
കാരണം.

 2021 മാർച്ച് ഇരുപതിനാണ് പേളി മാണിയ്ക്കും ശ്രീനിഷിനും മകൾ നിള ജനിച്ചത്. പേളിയുടെ
ആദ്യ ഗർഭകാലവും പ്രസവവും സമൂഹ മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ ഒന്നായിരുന്നു. അതിനാലാണ് ഇത്തവണ
പേളി ഗർഭിണിയാണെന്ന രഹസ്യമായി വയ്ക്കുന്നതെന്നും ആരാധകർ പറയുന്നത്. അതേ സമയം പേളി മാണിയും
കുടുംബവും താരത്തിന്റെ അനുജത്തി റേയ്ച്ചലിന്റെ രണ്ടാമത്തെ കുഞ്ഞിമായുള്ള കാത്തിരിപ്പിലാണ്.

 

 
