# ‘താനുമായുള്ള ചാറ്റ് ബോക്‌സ് ഡയറിയാക്കിയ ആരാധിക’ പേളിമാണി പറയുന്നു!!

- Link: https://ml.b4blaze.com/film-news/pearle-maaney-fb-post
- Published: 2023-05-24T21:18:25+05:30
- Author: Ajay

മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരികയും നടിയുമാണ് പേളി മാണി. പേളിമാണിയെ ഏവരും അടുത്തറിഞ്ഞത്
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്.ഈ ഷോയിലൂടെ പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാവുകയും
പീന്നീട് ആ ബന്ധം വിവാഹത്തിൽ എത്തുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കിടുന്ന
വിശേഷങ്ങൾ വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/perly-1.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. താരം പങ്കുവെച്ച
ചിത്രങ്ങളെക്കാൾ അതിന്റെ ക്യാപ്ഷൻ ആണ് കൂടുതൽ ആകർഷകമായത്. ‘ഈയിടെ ഞാൻ ഒരു മാളിൽ ഷോപ്പിംഗ്
നടത്തുന്നതിനിടയിൽ നിങ്ങളിൽ ഒരാളെ കണ്ടുമുട്ടി… എന്റെ ഇൻസ്റ്റാ ഫാമിലിയെ കാണുമ്പോൾ 
ഞാൻ എപ്പോഴും ആവേശഭരിതയാകും… ഞങ്ങൾ സംസാരിച്ചു, കുറച്ച് ചിത്രങ്ങൾ ക്ലിക്ക് ചെയ്തു…
എന്നിട്ട് അവസാനം അവൾ പറഞ്ഞു. അവൾ എനിക്ക് ഇൻസ്റ്റഗ്രാമിൽ ഒരുപാട് സന്ദേശങ്ങൾ അയച്ചിരുന്നു,
പക്ഷേ മറുപടി ലഭിച്ചില്ല… എനിക്ക് വിഷമം തോന്നി… അവളുടെ ഐഡിയുടെ പേര് എന്താണെന്ന് ഞാൻ
അവളോട് ചോദിച്ചു, അവ ഇനി വായിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നില്ലെന്ന് അവൾ എന്നോട് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/perly-m.jpg?resize
=1280%2C720&ssl=1)

കാരണം മറ്റൊന്നുമല്ല അവൾ ഇപ്പോൾ എന്റെ ഡിഎം ഇപ്പോൾ സ്വന്തം ഡയറി ആയാണ് അവളിപ്പോൾ ഉപയോഗിക്കുന്നതെന്ന്
പറഞ്ഞു, അവൾ അവളുടെ രഹസ്യങ്ങൾ പങ്കുവെക്കുന്ന ഒരു സ്വകാര്യ ഇടം, കാരണം ഞാൻ അത് ഒരിക്കലും
വായിക്കില്ലെന്ന് അവൾ വിശ്വസിക്കുന്നുവെന്നും അത് എനിക്ക് ഒരു വിചിത്രമായ കാര്യമായിരുന്നുവെന്നും
ഇത്തരം വിചിത്ര കഥകൾ എന്നോട് പങ്കുവെക്കൂ’. എന്നാണ് പേളി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 
