# ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ്  ചിത്രവുമായി പേളി മാണി

- Link: https://ml.b4blaze.com/film-news/pearle-maaney-insatgram-post
- Published: 2020-04-29T10:15:37+05:30
- Author: Rahul

മിനിസ്ക്രീന്‍ ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി, അഭിനേത്രി, അവതാരക,
ഗായിക എന്നിങ്ങനെ വിവിധ മേഖലയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍
സജീവമാണ് താരം. തന്റെ ചെറിയ വിശേഷങ്ങളും രസകരമായ വീഡിയോകളും പേളി സോഷ്യല്‍ മീഡിയയില്‍
പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1 മില്യണിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്.
പേളി മാണിയുടെ മണി ഹെയ്സ്റ്റ് ലുക്കാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് .

![pearle maaney's new pic](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
11/Screenshot_4-6.jpg?resize=481%2C522&ssl=1)

സ്പാനിഷ് വെബ് സിരീസിലെ കഥാപാത്ര വേഷത്തിലാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സീരീസിലെ ഗാനമായ ബെല്ല ഛാവോ എന്ന ക്യാപ്ഷനോടെയാണ് പേളി ചിത്രം പങ്കുവച്ചിരിക്കുന്നത്.
മാസ്കുമായി നില്‍ക്കുന്ന വെബ് സീരിസിലെ ഒരു കഥാപാത്രത്തിന്റെ ചിത്രത്തില്‍ തന്റെ തല
വെട്ടി ഒട്ടിച്ചിരിക്കുന്നതാണ് ചിത്രം. അടുത്തതായി പൊറോട്ടബാങ്ക് കൊള്ളയടിക്കാനണ് പോകുന്നത്
എന്നിങ്ങനെ രസകരമായ കമന്റോട് കൂടിയാണ് പേളിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത് .

![pearlee maaney](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/pearlee-
maaney-1.jpg?resize=936%2C601&ssl=1)

തലവെട്ടി വച്ചിരിക്കുകയാണ് എന്ന് തോന്നുന്നേയില്ല എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
സീരീസില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു താരമാണ് നെയ്റൂബിയ താരത്തിന്റെ ചെറി കട്ട്
ഉണ്ടെന്നും ചിലര്‍ പറയുന്നുണ്ട്. ടോക്കിയോയുടെ പേരും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ
ദിവസം ഇതിലെ ഗാനം വ്യത്യസ്തമായി ആലപിക്കുന്ന വീഡിയോ ഭര്‍ത്താവും നടനുമായ ശ്രീനീഷ് ഇന്‍സ്റ്റഗ്രാം
സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
