# ഹലോ.. ഹലോ.. എല്ലാവര്‍ക്കും സുഖമല്ലേ..!! മാച്ചിംഗ് വസ്ത്രത്തില്‍ പേര്‍ളിയും നിലു ബേബിയും!!

- Link: https://ml.b4blaze.com/film-news/pearle-maaney-new-instagram-post
- Published: 2022-10-22T14:34:16+05:30
- Author: Sreekumar

ആരാധകരുടെ പ്രിയ താരമാണ് പേര്‍ളി മാണി. പേര്‍ളിയുടേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും
സ്വന്തം വീട്ടിലെ അംഗങ്ങളുടെ സന്തോഷം പോലെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ട്
തന്നെ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ
നേടാറുണ്ട്. പേര്‍ളിയും ശ്രീനിഷും ഒന്നിച്ചപ്പോള്‍ പേര്‍ളിഷിനെ ആഘോഷമാക്കിയ ആരാധകര്‍
എല്ലാം ഇപ്പോള്‍ ഇവരുടെ മകള്‍ നിലാ ബേബിയുടേയും ആരാധകരാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/pearle-nila-10.jpg?
resize=467%2C595&ssl=1)

നിലുവിന്റെ വിശേഷങ്ങള്‍ തിരക്കി എത്തിയ ആരാധകര്‍ക്കിതാ പുതിയ വാര്‍ത്ത പങ്കുവെച്ച് 
എത്തിയിരിക്കുകയാണ് പേര്‍ളി മാണി. പ്രിയപ്പെട്ടവരുടെ സുഖവിവരം തിരക്കിയാണ് അമ്മ പേര്‍ളിയും
നിലു ബേബിയും എത്തിയിരിക്കുന്നത്. ഇത്തവണയും മാച്ചിംഗ് വസ്ത്രത്തില്‍ എത്തി പുതിയ വീഡിയോ
പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട് എന്നാണ് പേര്‍ളി അറിയിക്കുന്നത്. സ്വന്തമായി
യൂട്യൂബ് ചാനലുള്ള പേര്‍ളിക്ക് നിരവധിപ്പേരാണ് സസ്‌ക്രൈബേഴ്‌സായുള്ളത്. ചാനലില്‍ വരുന്ന
വീഡിയോകള്‍ക്ക് എല്ലാം മികച്ച പ്രതികരമാണ് നേടാറുള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോയും 
പങ്കുവെച്ചിട്ടുണ്ട് എല്ലാവരും കാണണം എന്നും പറയുകയാണ് പേര്‍ളി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/pearle-nila-121.
jpg?resize=470%2C600&ssl=1)

ഹലോ ഹലോ.. എല്ലാവര്‍ക്കും സുഖമല്ലേ… ഞങ്ങള്‍ സൂപ്പറായിട്ടിരിക്കുന്നു. കണ്ടോ മമ്മിയും
നിലുവും മാച്ചിംഗ് മാച്ചിംഗ് ആണ്.. പിന്നെ.. യൂട്യൂബില്‍ പുതിയ വീഡിയോ ഇട്ടിട്ടുണ്ട്..
കാണാന്‍ മറക്കരുതേ.. ഫോട്ടോ എടുത്തത് ശ്രീനിഷ് ആണെന്നും പേര്‍ളി പറയുന്നു.. ഫോട്ടോ 
പങ്കുവെച്ച് എത്തിയതോടെ നിരവധി ആരാധകരാണ് കമന്റുകളും ലൈക്കുകളും ഷെയര്‍ ചെയ്യുന്നത്..
വീഡിയോയ്ക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

>  
> View this post on Instagram
>  
> [A post shared by Pearle Maaney (@pearlemaany)](https://www.instagram.com/p/CkAgLjIIZ4k/?utm_source=ig_embed&utm_campaign=loading)

സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ് പേര്‍ളിയും കുടുംബവും. തന്റെ എല്ലാ വിശേഷങ്ങളും
ആരാധകരുമായി പങ്കുവെച്ച് എത്തുന്ന പേര്‍ളി, സെലിബ്രിറ്റി ചാറ്റ് ഷോയായ പേര്‍ളി മാണി
ഷോ എന്ന പരിപാടിയും തന്റെ ചാനലില്‍ നടത്തുന്നുണ്ട്.
