# ആ സിനിമയാണ് എല്ലാത്തിനും കാരണം ; വിഷമം പങ്കുവെച്ച് പേളി

- Link: https://ml.b4blaze.com/film-news/pearle-maaney-on-it-raid
- Published: 2023-07-07T17:02:29+05:30
- Author: Shilpa

ഒട്ടനവധി ആരാധകരുള്ള താരമാണ് പേർളി മാണി. അവതാരകയായും അഭിനേത്രിയാണ് എല്ലാം താരം തന്റെ
കഴിവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 1 ലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയായിരുന്നു
താരം. തന്റെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും
പ്രണയവും വിവാഹവും എല്ലാം ആരാധകർ ഏറ്റെടുത്തതാണ്. ഇപ്പോൾ നില എന്ന ഒരു മകളുമുണ്ട് താരത്തിന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-165919-300x260.png?resize=777%2C673&ssl=1)

കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥരുടെ പരിശോധ പേർളിയ്ക്കും നേരിടേണ്ടി വന്നിരുന്നു. എന്നാൽ
എന്തുകൊണ്ടാണ് തന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നത് എന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്
പേർളി മാണി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് റെ‌യ്‌ഡ് നടന്നത്. 25കോടിയോളം
രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പിന്നീട് വാർത്തകൾ പുറത്തുവന്നിരുന്നു. സംഭവം
നടന്ന സമയം ഇതുമായി ബന്ധപ്പെട്ട് താരം പ്രതികരിച്ചിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-165956-271x300.png?resize=738%2C817&ssl=1)

എന്നാൽ ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അതിനു പ്രതികരണവുമായി എത്തിയിരിക്കുകായണ്‌.
തന്റെ വീട്ടിൽ റെയ്ഡ് നടന്നതിന് കാരണം താൻ അഭിനയിച്ച ബോളിവുഡ് ചിത്രമായ ലുഡോ ആണെന്നാണ്
താരം പറയുന്നത്. ‘ഈയിടെ എന്റെ വീട്ടിൽ ഐ ടി റെയ്ഡ് നടന്നു. പിന്നീടാണ് അറിഞ്ഞത്. അവർ
നെറ്റ്ഫ്ലിക്സിൽ വന്ന ‘ലുഡോ’ എന്ന സിനിമ കണ്ടു. അതിൽ ഞാൻ അഭിനയിച്ച കഥാപാത്രമായ ഷീജ
യഥാർത്ഥമാണെന്ന് കരുതി. തമാശ മനസിലാക്കണമെങ്കിൽ ലുഡോ കണ്ട് നോക്കു.’ എന്നാണ് പേർളി 
മണി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-170013-241x300.png?resize=812%2C1011&ssl=1)
