# ട്രോളന്മാര്‍ പേര്‍ളി മാണിയെ ഒഴിവാക്കിയോ..? “എന്നെ ഇങ്ങനെ അവോയിഡ് ചെയ്യല്ലേ”..!!

- Link: https://ml.b4blaze.com/film-news/pearle-maaney-says-she-missing-her-trolls
- Published: 2022-02-23T14:48:01+05:30
- Author: Rahul

അവതരണശൈലികൊണ്ടും അഭിനയമികവ് കൊണ്ടും ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് പേര്‍ളി
മാണി. താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ തന്നെ പ്രേക്ഷകര്‍ക്ക് അതൊരു പോസിറ്റീവ്
വൈബായിരുന്നു. കുഞ്ഞ് പിറന്നതിന് ശേഷം കുഞ്ഞുനിലയെ കൂടുതല്‍ ശ്രദ്ധിക്കാനായി ഈ രംഗത്ത്
നിന്ന് വിട്ടുനിന്ന താരം കൂടുതല്‍ സിനിമകളിലൂടെ വീണ്ടും സജീവമാവുകയാണ്. തമിഴ് സൂപ്പര്‍സ്റ്റാര്‍
അജിത്ത് നായകനായി എത്തുന്ന വാലിമൈ എന്ന സിനിമയിലാണ് പേര്‍ളി അഭിനയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/pearle-ajith-300x169.
jpg?resize=962%2C542&ssl=1)

തന്റെ പുതിയ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ ചാനലിനോട് പങ്കുവെയ്ക്കവെ തന്നെ ട്രോളന്മാര്‍
അവോയിഡ് ചെയ്യുന്നു എന്നാണ് പേര്‍ളി പറഞ്ഞിരിക്കുന്നത്. ട്രോളുകളെ ഭയക്കുന്നുണ്ടോ?
എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇപ്പോള്‍ ട്രോളുകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു’വെന്നായിരുന്നു
പേളിയുടെ മറുപടി. താരത്തിന്റെ അവതരണ ശൈലിയില്‍ വന്ന ചെറിയ തമാശകളും തേങ്ങാക്കൊല എന്ന്
പേര്‍ളിയുടെ പാട്ടിനുമെല്ലാം ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തീര്‍ത്ത ഒരു
കാലമുണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Pearle-Maaney-Images-
12-240x300.jpg?resize=923%2C1154&ssl=1)

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ട്രോളുകള്‍ എല്ലാം മിസ്സ് ചെയ്യുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്..
പേര്‍ളിയുടെ വാക്കുകളിലേക്ക്… നട തുറന്നു കെടന്നു, തേങ്ങാക്കൊല തുടങ്ങിയ എന്റെ പാട്ടുകളൊക്കെ
ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടതാണ്, ഞാനൊരുപാട് എന്‍ജോയ് ചെയ്തിരുന്നു അതൊക്കെ. ഇപ്പോള്‍
അതൊക്കെ മിസ്സ് ചെയ്യുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/pearlee-1-300x226.
jpg?resize=888%2C669&ssl=1)

എന്താടാ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യുകയാണോ?,…ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്ന സമയത്ത്
ഡാഡി എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം, ഇത് നിന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്ന ഒന്നല്ല.
നിന്നെ ഇഷ്ടപ്പെടാത്ത ഒരുപാടു പേരുണ്ടാവും. അവരെയൊക്കെ ഫെയ്‌സ് ചെയ്യാന്‍ നിനക്ക് പക്വത
ഉണ്ടെങ്കില്‍ മാത്രമേ ഈ ഇന്‍ഡസ്ട്രിയിലേക്ക് കയറാവൂ. ഇതെല്ലാം ഇതിന്റെ ഭാഗമാണ് എന്നാണ്
പേര്‍ളി പറയുന്നത്.

 
