# ഈ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് പപ്പ പറഞ്ഞ ഒരേയൊരു ഉപദേശം ഇതായിരുന്നു… പേര്‍ളി മാണി പറയുന്നു…

- Link: https://ml.b4blaze.com/film-news/pearle-maneey-about-her-fathers-advice
- Published: 2022-02-24T09:05:16+05:30
- Author: Rahul

പ്രേക്ഷകരെ ടെലിവിഷന് മുന്‍പില്‍ പിടിച്ചിരുത്തുന്ന വാക്ചാതുര്യം കൊണ്ടും അവതരണ ശൈലികൊണ്ടും
പേര്‍ളി മാണിയ്ക്ക് ആരാധകര്‍ ഏറെയാണ്. അവതാരികയായി ടെലിവിഷന്‍ രംഗത്ത് തുടക്കം കുറിച്ച
താരം പിന്നീട് നടിയായും ഗായികയായും എല്ലാം മാറി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് ഭാഷാ
ചിത്രങ്ങളിലും പേര്‍ളി മാണി അഭിനയിച്ചു കഴിഞ്ഞു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍
വെച്ച് പ്രണയത്തിലായതിന് ശേഷമാണ് പേര്‍ളി സീരിയല്‍ നടന്‍ ശ്രീനിഷിനെ തന്റെ ജീവിത പങ്കാളിയായി
തിരഞ്ഞെടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/pearlee-maaney-2-
300x169.jpg?resize=1060%2C597&ssl=1)

ഇരുവരുടേയും കുഞ്ഞ് നിലയ്ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ടെലിവിഷന്‍ മേഖലയിലേക്ക്
കടന്നു വരുന്നതിന് മുന്‍പ് തന്റെ അച്ഛന്‍ തനിക്ക് തന്ന ഉപദേശത്തെ കുറിച്ച് പറയുകയാണ്
പേര്‍ളി. ഒരു അഭിമുഖത്തിനിടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. കേരളം മൊത്തം അറിയപ്പെടുന്ന
മോട്ടിവേഷനല്‍ സ്പീക്കറാണ് പേര്‍ളിയുടെ പിതാവ് മാണി സര്‍. പപ്പ തന്ന ഉപദേശത്തെ കുറിച്ച്
പേര്‍ളിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/pearlee-maaney-1-
300x169.jpg?resize=932%2C525&ssl=1)

”ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്ന സമയത്ത് ഡാഡി എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം, ഇത്
നിന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്ന ഒന്നല്ല. നിന്നെ ഇഷ്ടപ്പെടാത്ത ഒരുപാടു പേരുണ്ടാവും.
അവരെയൊക്കെ ഫെയ്‌സ് ചെയ്യാന്‍ നിനക്ക് പക്വത ഉണ്ടെങ്കില്‍ മാത്രമേ ഈ ഇന്‍ഡസ്ട്രിയിലേക്ക്
കയറാവൂ. പോപ്പുലാരിറ്റി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Pearle-Maaney-bmw-
1-300x200.jpg?resize=981%2C654&ssl=1)

ടാലന്റ് ഒക്കെ സെക്കന്ററിയാണ്, ഏറ്റവും പ്രധാനം ആളുകളുമായി ഡീല്‍ ചെയ്യാന്‍ പഠിക്കുകയെന്നതാണ്.
വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ അപകടം ഉണ്ടായേക്കാം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണല്ലോ,
നമ്മള്‍ വണ്ടിയെടുത്ത് ഇറങ്ങുന്നത്. അപകടമേ ഉണ്ടാവരുത് എന്നുണ്ടെങ്കില്‍ വണ്ടിയെടുത്ത്
പുറത്തിറങ്ങാതിരിക്കുന്നതല്ലേ നല്ലത്. ഇക്കാര്യത്തില്‍ എന്റെ പോളിസി ഇതാണ്. ഇതെല്ലാം
ഇതിന്റെ ഭാഗമാണ്,” പേളി പറയുന്നു.
