# ഇപ്പൊ മാത്രമല്ല  കോളേജിലും ഞാൻ തല്ലിപ്പൊളി ആയിരുന്നു !! ക്യാമ്പസ് ചിത്രങ്ങൾ പങ്കുവെച്ച് പേളി

- Link: https://ml.b4blaze.com/film-news/pearlee-maany-college-photos
- Published: 2020-04-15T15:18:27+05:30
- Author: Rahul

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ
സജീവമാണെങ്കിലും മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം
കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. 
തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ്
പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന്
ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.  അത് കൊണ്ട് തന്നെ പേളി പങ്കു വെക്കുന്ന
പോസ്റ്റുകൾ എല്ലാം തന്നെ വളരെ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായി മാറുകയും ചെയ്യും.

ഇപ്പോൾ ലോക് ഡൗണ്‍ ബോറടി മാറ്റാന്‍ പഴയ ചിത്രങ്ങങള്‍ ഒന്നുകൂടി പൊടിതട്ടിയെടുത്തിരിക്കുകയാണ്
പേളി മാണി. സ്‌കൂള്‍, കോളേജ് കാലത്തെ ചിത്രങ്ങള്‍ ചറപറ ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി.
ആ ചുരുളമുടിക്ക് ഒരു മാറ്റവുമില്ല. അന്നും ഇന്നും തല്ലിപൊളിയാണെന്ന് ഫോട്ടോവില്‍ കണ്ടാല്‍
മനസ്സിലാക്കാം.കൂട്ടത്തില്‍ റൗഡി ആയിരുന്നുവെന്ന് വേഷം കണ്ടാല്‍ അറിയാം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള
ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയതും ഫോട്ടോവില്‍ 
കാണാം. ഡാന്‍സ് വസ്ത്രത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഷെയര്‍ ചെയതിട്ടുണ്ട്. ചില ഫോട്ടോവില്‍
പേളിയൈ കാണുമ്ബോള്‍ ചിരി വരും. പല കോമാളിത്തരങ്ങളും ഫോട്ടോയില്‍ കാണാം.

![pearlee maany](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/pearlee-
maany.png?resize=507%2C440&ssl=1)

![pearlee](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/pearlee.png?
resize=519%2C449&ssl=1)

![peli 3](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/peli-3.png?
resize=516%2C417&ssl=1)

![peli4](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/peli4.png?resize
=510%2C435&ssl=1)

![peli1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/peli1.png?resize
=545%2C445&ssl=1)

 
