# ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് പേളി !! കാര്യം കേട്ടാൽ ആരായാലും കരഞ്ഞു പോകും

- Link: https://ml.b4blaze.com/film-news/pearlee-maany-reveals-about-people-emotional-video-viral
- Published: 2020-04-08T15:41:48+05:30
- Author: Rahul

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ
സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന
ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു.
തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ്
പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന്
ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.  അത് കൊണ്ട് തന്നെ പേളി പങ്കു വെക്കുന്ന
പോസ്റ്റുകൾ എല്ലാം തന്നെ വളരെ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായി മാറുകയും ചെയ്യും.

![pearle maaney's new pic](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
11/Screenshot_3-5.jpg?resize=481%2C518&ssl=1)

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് പേളിയുടെ ഒരു വീഡിയോ ആണ്, ലൈവിൽ എത്തി പൊട്ടിക്കരയുന്ന
പേളിയെ ആണ് നമുക്ക് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. പേളി പറയുന്നത് ഇതാണ് നിങ്ങളെല്ലാം
എന്‍റെ സ്വന്തം ആണ് ഞാന്‍ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത്‌
കാണാന്‍ എനിക്ക് കഴിയില്ല നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ഇപ്പോള്‍ നമ്മുടെ കയ്യിലാണ്
നമ്മുടെ അധികാരികള്‍ പറയുന്ന അത്രയും ദിവസം നമ്മള്‍ വീട്ടില്‍ തന്നെ കഴിയണം.

![pearle maany](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/pearlemaany.
jpg?resize=399%2C593&ssl=1)

ഒരുപാട് നാള്‍ വീട്ടിലിരുന്നാല്‍ ആരക്കായാലും മടുപ്പ് തോന്നാം എന്നിരുന്നാലും സാരമില്ല
ഇതെല്ലാം കഴിഞ്ഞാല്‍ നമ്മള്‍ പൂര്‍ണ്ണ സ്ഥിതിയിലാകും നമ്മള്‍ ഒറ്റക്കെട്ടായ്‌ സഹകരിക്കണംവണ്ടി
ഓടിക്കാന്‍ അറിയാത്ത ഒരാളുടെ കയ്യില്‍ നമ്മള്‍ വണ്ടി ഓടിക്കാന്‍ കൊടുക്കില്ലല്ലോ കാരണം
എന്താ നമ്മള്‍ സുരക്ഷിതര്‍ ആയിരിക്കണം നമ്മുടെ വീട്ടിലുള്ളവരുടെ സുരക്ഷ നമുക്ക് എത്രമാത്രം
വലുതാണോ അത്രയും വില നമ്മള്‍ നമ്മുടെ നാടിനും രാജ്യത്തിനും കൊടുക്കണം നമ്മുടെ രാജ്യത്തെ
സംരക്ഷിക്കാന്‍ നമുക്ക് കിട്ടിയ അവസരമാണ് പാഴാക്കരുത്.പേളിയുടെ ഈ വീഡിയോക്ക് മികച്ച
സ്വീകാര്യത ആണ് ലഭിച്ചത്.

കടപ്പാട് : [Cine Life](https://www.youtube.com/channel/UCF7GcaNVz6q2Ctq-BlSoomg)

 
