# അമ്മയെ കടത്തിവെട്ടി നിലു ബേബി! കിടിലന്‍ ഫോട്ടോകള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ!

- Link: https://ml.b4blaze.com/film-news/pearley-maaney-and-nila-photos-goes-viral
- Published: 2022-09-25T13:43:44+05:30
- Author: B4blaze News Desk

സ്റ്റൈലിഷ് ലുക്കില്‍ എത്തിയ പേര്‍ളി മാണിയുടേയും മകള്‍ നിലായുടേയും ഫോട്ടോകളാണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പേര്‍ളി മാണി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍
മകള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ആന്‍ഡ് കൂള്‍
ലുക്കില്‍ പോസ് ചെയ്യുന്നതില്‍ അമ്മയെക്കാള്‍ കിടിലം മകള്‍ നിലാ തന്നെയെന്ന് പറയാതെ
വയ്യ.. ആരാധകരും ഇത് തന്നെയാണ് കമന്‌റുകള്‍ പങ്കുവെച്ച് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/e0ab54bb-167e-469c-
824c-ce14d7976f82-1.jpg?resize=540%2C1170&ssl=1)

ഒന്നില്‍ അധികം ഫോട്ടോകളാണ് പേര്‍ളി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
ഈ കൂള്‍ മമ്മിയുടേയും മകളുടെയും ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് ശ്രീനിഷ് തന്നെയാണ്.
അമ്മയുടേയും മകളുടേയും സമയം.. എന്ന് കുറിച്ചാണ് പേര്‍ളി ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
അമ്മയെക്കാള്‍ കിടിലം പോസിലാണ് നിലുമ്മ എന്നാണ് ആരാധകര്‍ പറയുന്നത്.. പേര്‍ളി സോഷ്യല്‍
മീഡിയയില്‍ പങ്കുവെച്ച ഫോട്ടോകള്‍ വൈറലായി മാറുകയാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/c2901262-77f1-4e21-
85e7-1aa4c0b38e3b.jpg?resize=540%2C1170&ssl=1)

നിലു ബേബിയുടെ പോസിംഗ് ഒരു രക്ഷയും ഇല്ലെന്നാണ് കമന്റുകള്‍ വരുന്നത്… പേര്‍ളിയെപോലെ
തന്നെ നിലാ ബേബിക്കും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് ഉള്ളത്.. മകളുടെ വിശേഷങ്ങളുമായി
പേര്‍ളി മാണി എന്നും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോള്‍ തന്നെ സോഷ്യല്‍ 
മീഡിയയിലെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/0864e1d6-484d-47aa-
b2a5-5a6a692325fe.jpg?resize=588%2C1280&ssl=1)

ഒരു കുട്ടിത്താരം ആയി മാറിയിരിക്കുകയാണ് നിലാ… മകള്‍ക്കൊപ്പം പേര്‍ളി പങ്കുവെയ്ക്കാറുള്ള
ഓരോ ഫോട്ടോകളും വിശേഷങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. നിലുവിന്റെ
പുതിയ വിശേഷങ്ങള്‍ അറിയാനും അവര്‍ കാത്തിരിക്കാറുണ്ട്.
