# ഫസ്റ്റ് എപ്പിസോഡില്‍ പേര് ചോദിച്ചു, ഇപ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് പേരിടുന്നു!!! പേളിയും ശ്രീനിഷും പറയുന്നു

- Link: https://ml.b4blaze.com/film-news/pearly-and-srinish-wishes-for-bb6
- Published: 2024-04-28T14:41:40+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ 1 ജീവിതം മാറ്റിമറിച്ച താരങ്ങളാണ് നടന്‍ ശ്രീനിഷ് അരവിന്ദും
പേളി മാണിയും. ബിഗ് ബോസ് ഹൗസില്‍ വച്ച് മൊട്ടിട്ട പ്രണയം ഷോ കഴിഞ്ഞയുടനെ തന്നെ പൂവണിയുകയും
ചെയ്തു. ആരാധകരേറെയുള്ള താരദമ്പതികളാണ് ഇരുവരും. മക്കള്‍ നിലയും നിതാരയും സോഷ്യലിടത്തെ
താരങ്ങളുമാണ്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ആറിന് ആശംസകളുമായി എത്തിയിരിക്കുകയാണ്
താരങ്ങള്‍. സീസണ്‍ ആറിന്റെ അന്‍പതാമത്തെ എപ്പിസോഡിനാണ് താരങ്ങള്‍ ആശംസകള്‍ നേരുന്നത്.

‘വളരെ പ്രയാസമേറിയ ഷോയാണ് ബിഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബിഗ് ബോസ്.
ഷോയിലേക്ക് പോകാന്‍ കാണിച്ച ധൈര്യത്തിനും പിടിച്ചു നില്‍ക്കുന്ന ധൈര്യത്തെയും ഞങ്ങള്‍
ബഹുമാനിക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ലെന്ന് പേളി പറയുന്നു.
  ബിഗ് ബോസ് 
ഫസ്റ്റ് സീസണിലൂടെ ലൈഫ് കിട്ടിയ രണ്ട് പേരാണ് ഞങ്ങള്‍. ജീവിതം മാറ്റി മറിച്ച രണ്ട് 
പേരാണ്. ഫസ്റ്റ് എപ്പിസോഡില്‍ പേര് ചോദിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക്
പേരിടുന്നു. എത്ര ഗെയിം എന്ന് പറഞ്ഞാലും നിങ്ങള്‍ നിങ്ങളായിട്ട് ഇരിക്കുക. അതിനെക്കാള്‍
ഉപരി നിങ്ങള്‍ ബെസ്റ്റ് ഷോയില്‍ കൊടുക്കണമെന്നും മത്സരാര്‍ഥികളോട് പേളി പറയുന്നു.  
എല്ലാവരും അടിപൊളിയായിട്ട് കളിക്കുക. കപ്പ് ആരെടുക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും.
ബിഗ് ബോസ് സീസണ്‍ ആറിന്റെ അന്‍പതാം എപ്പിസോഡിന് എല്ലാവിധ ആശംസകളും എന്ന് ശ്രീനിഷും 
പറഞ്ഞു.
