# എന്തൊക്കെയാ ഇവിടെ നടക്കുന്നേ…അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികാഘോഷം കണ്ട് ഞെട്ടി കുഞ്ഞ് നില

- Link: https://ml.b4blaze.com/film-news/pearly-manney-srinish-wedding-anniversary
- Published: 2024-05-08T20:49:09+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് 
ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. ഷോയാണ് ഇരുവരുടെയും ജീവിത്തതില്‍
വഴിത്തിരിവായത്. ഹൗസില്‍ മൊട്ടിട്ട പ്രണയം, ഷോയ്ക്ക് ശേഷം ഇരുവരും വിവാഹിതരാവുകയും 
ചെയ്തു. ഇപ്പോള്‍ രണ്ട് പെണ്‍മക്കളോടൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും.

ഇപ്പോഴിതാ ഇരുവരുടെയും അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.
മെയ് അഞ്ചിനായിരുന്നു താരങ്ങളുടെ വിവാഹ വാര്‍ഷികം. മക്കളായ നിലയ്ക്കും നിറ്റാരയ്ക്കുമൊപ്പം
മൂന്നാറിലാണ് പേളിയും ശ്രീനിഷും വിവാഹവാര്‍ഷികം ആഘോഷിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/pearly1--577x1024.
jpg?resize=577%2C1024&ssl=1)

ആഘോഷത്തിന്റെ ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്. ഇതിനിടയില്‍ അമ്മയുടെയും അച്ഛന്റെയും
വിവാഹ വാര്‍ഷികാഘോഷങ്ങള്‍ കണ്ട് കുഞ്ഞു നിലയുടെ പ്രതികരണമാണ് വൈറലാകുന്നത്. ”എന്തൊക്കെയാ
ഇവിടെ നടക്കുന്നേ,” എന്നാണ് കുഞ്ഞു നില ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/pearly-1024x536.
jpg?resize=1024%2C536&ssl=1)

ഇത് ഞങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷികമാണ്, നില ഇതിനകം തന്നെ മടുത്തു കഴിഞ്ഞു. ഞങ്ങളുടെ
ഒരു റീല്‍ വരുന്നുണ്ട്, പക്ഷേ എനിക്ക് ഈ നിമിഷം പങ്കിടേണ്ടി വന്നു, കാരണം അവള്‍ ഇത്
പറയുന്നത് കേട്ട് ഞങ്ങള്‍ ഒരുപാട് ചിരിച്ചു,’ എന്നാണ് വീഡിയോ പങ്കിട്ട് പേളി കുറിച്ചത്.
ആരാധകലോകം പ്രിയ താരങ്ങള്‍ക്ക് ആശംസകളും അറിയിക്കുന്നുണ്ട്.
