# കുഞ്ഞ് പിറന്നിട്ട് രണ്ടാഴ്ച മാത്രം!! ജിപിയ്ക്കും ഗോപികയ്ക്കും ആശംസകളുമായെത്തി പേളി മാണി

- Link: https://ml.b4blaze.com/film-news/pearly-manney-wedding-wishes-to-gp-and-gopika
- Published: 2024-01-28T21:40:49+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരങ്ങളായ ജിപിയും ഗോപിക അനിലും ജീവിതത്തില്‍ ഒന്നായിരിക്കുകയാണ്.
തൃശ്ശൂരില്‍ വടക്കുംനാഥനെ സാക്ഷിയാക്കിയാണ് ജിപി ഗോപികയെ സ്വന്തമാക്കിയത്. സുഹൃത്തുക്കളും
ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു താരവിവാഹം.

നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. സുഹൃത്തുക്കളോടൊപ്പം
ആഘോഷമാക്കിയ ഹല്‍ദി ചടങ്ങും ബ്രൈഡ് ടുബിയുടെയുമെല്ലാം ചിത്രങ്ങള്‍ വൈറലായിരുന്നു. താരങ്ങളായ
സായ് കുമാര്‍, ബിന്ദു പണിക്കര്‍, അനുശ്രീ, ശിവദ, അതിഥി രവി, അനന്യ, സാനിയ തുടങ്ങിയവര്‍
വിവാഹത്തില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയ താരങ്ങളായ ദില്‍ഷാ, റംസാന്‍, അപര്‍ണ, ജീവ,
ശില്‍പ ബാല, ബേബി നയന്‍താര, ഗായത്രി എന്നിവരും വിവാഹത്തിനെത്തിയിരുന്നു.
  ഇപ്പോഴിതാ
ജിപിയ്ക്കും ഗോപികയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് പേളി മാണിയും. വളരെ
രസകരമായിട്ടാണ് പേളി സുഹൃത്തുക്കള്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്. നവദമ്പതികളുടെ ചിത്രത്തിനൊപ്പം
തന്റെ എഡിറ്റഡ് ചിത്രവും ചേര്‍ത്താണ് പേൡയുടെ ആശംസ.

രണ്ട് പേര്‍ക്കും സന്തോഷകരമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു. കുഞ്ഞ് ജനിച്ച് കുറച്ച്
ദിവസമേ ആയിട്ടുള്ളു, എങ്കിലും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
അതാണ് ശരിക്കുള്ള സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നൊക്കെ ചിലര്‍ പറയും, 
പക്ഷേ എനിക്കതിലൊന്നും പ്രശ്നമില്ല. സാരി ധരിക്കണമെന്നായിരുന്നു പക്ഷേ സാധിച്ചില്ല-
എന്നാണ് പേളി പങ്കുവച്ചത്.
  ജനുവരി 13-നാണ് പേളി മാണിയ്ക്കും ശ്രീനിഷിനും രണ്ടാമത്തെ
പെണ്‍കുഞ്ഞ് പിറന്നത്. പ്രസവം കഴിഞ്ഞിട്ട് കുറച്ച് നാളുകള്‍ മാത്രമായതുകൊണ്ടാണ് പേളി
വിവാഹത്തിന് എത്താതിരുന്നത്.
