# ‘പെണ്ണെ..പെണ്ണെ..പെണ്‍കിടാത്തി…’ ജയ ജയ ജയ ജയഹേ വീഡിയോ ഗാനം

- Link: https://ml.b4blaze.com/film-news/penne-penne-penkidathy-video-song-from-jaya-jaya-jaya-jaya-hey
- Published: 2022-12-28T20:13:22+05:30
- Author: Gargi

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് വിപിന്‍ ദാസ് സംവിധാനം 
ചെയ്യുന്ന ജയ ജയ ജയ ഹേ. ഡിസംബര്‍ 22 മുതല്‍ ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം
ചെയ്യുകയാണ്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തില്‍
ചാലിച്ച് തയ്യാറാക്കിയ ചിത്രത്തെ കുറിച്ച് നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/jaya-1.jpg?resize
=1280%2C720&ssl=1)

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി
പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്.‘
പെണ്ണെ..പെണ്ണെ..പെണ്‍കിടാത്തി…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. വിനായക് 
ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോനാണ്. ഉന്മേഷ് 
പൂങ്കാവ്, അങ്കിത് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://youtu.be/zQ8kl8rIvSk

വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയായിരുന്നു.
അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക്
ശശികുമാറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്ലു അജുവാണ്. ജോണ്‍
കുട്ടിയാണ് ചിത്രസംയോജനം. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറിലെത്തിയ ചിത്രം അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം.
നിര്‍മ്മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.
