# ‘ഫീനിക്‌സ്’ മിഥുൻ മാനുവലിന്റ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

- Link: https://ml.b4blaze.com/film-news/phoenix-malayalam-horror-thriller-movie-announced
- Published: 2023-05-03T19:37:37+05:30
- Author: Ajay

അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മിഥുൻ മാനുവലിന്റെ രചനയിൽ പുതിയ 
ഹൊറർ ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന് ഫീനിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് പിട്ടു. നവാഗതനായ വിഷ്ണു 
ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവരാണ്
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/miythun2-1024x576.
jpg?resize=1024%2C576&ssl=1)

‘എഴുതുന്ന അടുത്ത പടം – ഫീനിക്‌സ്.. ഒരു ഹൊറർ ത്രില്ലെർ ആണ്.. ഏറെക്കാലമായി കൂടെയുള്ള
പ്രിയപ്പെട്ട അസോസിയേറ്റ് വിഷ്ണു ഭരതൻ സ്വതന്ത്രസംവിധായകൻ ആകുന്നു. 21 ഏൃമാ െന് ശേഷം
ഫ്രണ്ട് റോ പ്രോഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ നിർമിക്കുന്ന സിനിമയാണ്. സംഗീതം സാം
സി എസ്.. പ്രിയപ്പെട്ട അജുവും ചന്തുനാഥും അനൂപ് മേനോനും ക്യാമറയ്ക്ക് മുന്നിൽ.. ഷൂട്ട്
നാളെ തുടങ്ങുന്നു..’ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മിഥുൻ മാനുവൽ തന്റെ സോഷ്യൽ
മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/MIYHUN-1024x576.
jpg?resize=1024%2C576&ssl=1)

സംവിധായകൻ വിഷ്ണുവും ബിഗിൽ ബാലകൃഷ്ണന്റെ കഥയ്ക്കാണ് മിഥുൻ മാനുവൽ തിരക്കഥയും സംഭാഷണവും
ഒരിക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും.ആൽബിയാണ് സിനിമയുടെ ക്യാമറ
കൈകാര്യം ചെയ്യുന്നത്. നിതീഷ് കെ ടി ആറാണ് ചിത്രത്തിന്റെ എഡിറ്റർ.വിനായക് ശശികുമാറാണ്
സാമിന്റെ സംഗീതത്തിന് വരികൾ രചിക്കുന്നത്. 21 ഗ്രാംസ് എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട്
റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ചിത്രം നിർമിക്കുന്നത്.
