# ശരത് അപ്പാനിയുടെ ആക്ഷന്‍ ത്രില്ലര്‍ ‘പോയിന്റ് റേഞ്ച്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും

- Link: https://ml.b4blaze.com/film-news/point-range-releasing-soon
- Published: 2023-07-11T21:27:18+05:30
- Author: Gargi

ശരത് അപ്പാനിയുടെ പുതിയ ചിത്രം ‘പോയിന്റ് റേഞ്ച് ഉടന്‍ പ്രദര്‍ശനത്തിനെത്തും. ആക്ഷന്‍
ത്രില്ലര്‍ ആയ ഈ ചിത്രം സൈനു ചാവക്കാട് ആണ് നിര്‍മിക്കുന്നത്. ഡി എം പ്രൊഡക്ഷന്‍ ഹൗസിന്റ്
ബാനറില്‍ ഷിജി മുഹമ്മതും, തിയമ്മ പ്രൊഡക്ഷന്സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മലയാള കൂടാതെ ചിത്രം തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്,
ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പോയിന്റ് റേഞ്ച് ഒരുങ്ങുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/point-range-movie.
jpg?resize=1200%2C628&ssl=1)

മിഥുന്‍ സുബ്രന്‍ എഴുതിയ കഥക്ക് ബോണി അസ്സനാറാണ് തിരകഥ ഒരുക്കിയത്. പോണ്ടിച്ചേരി,കോഴിക്കോട്
എന്നീസ്ഥലങ്ങളില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ചിത്രത്തില്‍ ശരത് അപ്പാനി
കൂടാതെ റിയാസ് ഖാന്‍, ഹരീഷ് പേരടി,സനല്‍ അമാന്‍, ചാര്മിള, മുഹമ്മദ് ഷാരിഖ്, രാജേഷ് 
ശര്‍മ്മ, പ്രേം കുമാര്‍ വെഞ്ഞാറന്‍മൂട്, തുടങ്ങിയ തമിഴിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/point-range-3.jpg?
resize=594%2C492&ssl=1)

ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നത് ടോണ്സ് അലക്സ്
ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിയോയും, അജയ് ഗോപാലനും,
അജു സാജനും കൂടി ചേര്‍ന്നാണ്. അസോസിയേറ്റ് ക്യാമറമാന്‍: ഷിനോയ് ഗോപിന, ചീഫ് അസോസിയേറ്റ്
ഡയറക്ടര്‍: പ്രവി നായര്‍ , അസോസിയേറ്റ് ഡയറക്ടേര്‍സ്: അനീഷ് റൂബി, പോള്‍ ബെന്‍ജമിന്‍,
കലാസംവിധാനം: ഷെരീഫ് CKDN , മ്യൂസിക് : പ്രദീപ് ബാബു ,ബിമല്‍ പങ്കജ്, സായി ബാലന്‍ ,
ആക്ഷന്‍: റണ്‍ രവി, കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കര്‍ സ്പ്രിംഗ്, മനു, മേക്കപ്പ്: 
പ്രഭീഷ് കോഴിക്കോട്, കോസ്റ്റുംസ്: അനില്‍ കോട്ടൂളി , ബിജിഎം :സായിബാലന്‍, പ്രൊഡക്ഷന്‍
എക്സിക്യൂട്ടീവ്: നികേഷ് നാരായണ്‍, ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പിആര്‍ഒ : ശബരി.
