# പൊലീസുകാരായി ടിനി ടോമും നന്ദുവും!! ഇന്‍വെസ്റ്റിഗേഷനാണ് ത്രില്ലര്‍ പൊലീസ് ഡേയുടെ ഫസ്റ്റ്‌ലുക്ക്

- Link: https://ml.b4blaze.com/film-news/police-day-movie-first-look-out
- Published: 2024-03-25T20:20:52+05:30
- Author: Anu

ടിനി ടോമും, നന്ദു, അന്‍സിബ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സന്തോഷ് മോഹന്‍
പാലോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊലീസ് ഡേ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു പൊലീസ് കഥയുടെ തന്നെ ലുക്കിലുള്ള
പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് യൂണിഫോമില്‍ നന്ദുവും ടിനി ടോമും ഇടത്തും
വലത്തും ഒപ്പം നടുവിലായി അന്‍സിബയുമാണ് പോസ്റ്ററിലുള്ളത്. താഴെയായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും
നടന്നു വരുന്നുണ്ട്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ചിത്രം പറയുന്നത്. ഈ കേസ് അന്വേഷിക്കാനെത്തുന്ന 
ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ലാല്‍ മോഹനിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ലാല്‍ മോഹനായി എത്തുന്നത് ടിനി ടോം ആണ്. ഇന്‍വെസ്റ്റിഗേഷനാണ് ത്രില്ലര്‍ ചിത്രമാണ് 
പൊലീസ് ഡേ.
  ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്യേഗവും സസ്‌പെന്‍സും കോര്‍ത്തിണക്കിയ
ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് ടീമും ഉറപ്പു പറയുന്നു. ഹരീഷ് കണാരന്‍,
ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ 
ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

 രചന മനോജ് ഐജി, സംഗീതം ഡിനു മോഹന്‍, ഛായാഗ്രഹണം ഇന്ദ്രജിത്ത്, എഡിറ്റിംഗ് രാകേഷ് 
അശോക്, കലാസംവിധാനം രാജു ചെമ്മണ്ണില്‍, മേക്കപ്പ് ഷാമി, കോസ്റ്റ്യൂം ഡിസൈന്‍ പ്രതാപ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജന്‍
മണക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കൊടപ്പനക്കുന്ന്. സദാനന്ദ ഫിലിംസിന്റെ
ബാനറില്‍ സജു വൈദ്യര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍
അണിയറയിലൊരുങ്ങുകയാണ്. പിആര്‍ഒ വാഴൂര്‍ ജോസ്. ഫോട്ടോ അനു പള്ളിച്ചല്‍ എന്നിവരാണ് മറ്റ്
അണിയറപ്രവര്‍ത്തകര്‍.
