# ‘ഫര്‍ഹാന’ വിവാദം!! ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

- Link: https://ml.b4blaze.com/film-news/police-protection-for-aishwarya-rajesh
- Published: 2023-05-16T21:36:04+05:30
- Author: Anu

ഐശ്വര്യ രാജേഷ് നായികയായ തമിഴ് ചിത്രമാണ് ‘ഫര്‍ഹാന’. തിയേറ്റര്‍ റിലീസിന് ശേഷം വിവാദമായിരിക്കുകയാണ്
ചിത്രം. നെല്‍സണ്‍ വെങ്കടേശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിനെതിരെ
വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, ചിത്രത്തിനെ പറ്റിയുള്ള വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ
ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പറഞ്ഞു. സോഷ്യല്‍ മീഡിയകുറിപ്പിലൂടെയാണ് നിര്‍മ്മാതാക്കളുടെ
പ്രതികരണം.
  മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം
നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതും പുറത്തിറക്കുകയും ചെയ്യുന്നത്. സര്‍ക്കാര്‍
കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന
വിവാദങ്ങള്‍ വേദനാജനകമാണെന്ന് അവര്‍ പറയുന്നു.

ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ
ലക്ഷ്യം. മത വികാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍
ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കഥകളില്‍ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും അനുവദിക്കുകയോ
ആഗ്രഹിക്കുകയോ ചെയ്യുന്നില്ല.
  നമ്മുടെ സിനിമയെ കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്ന
സഹോദരങ്ങള്‍ ഇത് മനസിലാക്കുമെന്ന് കരുതുന്നു. തമിഴ്നാട് മതസൗഹാര്‍ദ്ദത്തിന്റെ പറുദീസയും
കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടുമാണ്. സെന്‍സര്‍ ചെയ്ത സിനിമയെ റിലീസിന് മുമ്പ് തെറ്റിദ്ധാരണയുടെ
പേരില്‍ എതിര്‍ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല.

അതിനെ എതിര്‍ക്കുന്നവരെ ശരിയായ ധാരണയില്ലാത്തവരായി തോന്നിപ്പിക്കും. നൂറുകണക്കിനു പേരുടെ
കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിര്‍മ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ്
ആരാധകര്‍ പിന്തുണയ്ക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

>  
> View this post on Instagram
>  
> [A post shared by Dream Warrior Pictures (@dreamwarriorpictures)](https://www.instagram.com/p/CsGDtWqRGUm/?utm_source=ig_embed&utm_campaign=loading)
