# ‘പൊമ്പളൈ ഒരുമൈ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്!!

- Link: https://ml.b4blaze.com/film-news/pombalai-orumai-malayalam-movie-sensoring-completed
- Published: 2023-12-31T15:45:34+05:30
- Author: Anu

വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പൊമ്പളൈ ഒരുമൈ’യുടെ സെന്‍സറിംഗ്
പൂര്‍ത്തിയായി. ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ്
യാഹിയ, ശിവന്‍ മേഘ, ശില്‍പ അനില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.‘
പൊമ്പളൈ ഒരുമൈ’ ചിത്രത്തിന് ക്ലീന്‍ ‘U’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
  സിനിമയുടെ ഫസ്റ്റ്
ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തുടങ്ങി പ്രമുഖരാണ് പുറത്തുവിട്ടത്. മാക്രോം പിക്ച്ചേഴ്സ്
നിര്‍മ്മിക്കുന്ന ‘പൊമ്പളൈ ഒരുമൈ’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ വിപിന്‍ ആറ്റ്ലി,
ജിനി കെ. എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.  സഹ നിര്‍മ്മാണം- ജയന്‍ ഗോപി ചൈന,
റാഫി ആന്റണി. ഛായാഗ്രഹണം- സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം- റിന്റു ആറ്റ്ലി, സംഗീതം,
പശ്ചാത്തല സംഗീതം- നിനോയ് വര്‍ഗീസ്, ചിത്രസംയോജനം- ഗോപകുമാര്‍ നമ്പ്യാര്‍, സഹ ഛായാഗ്രഹണം-
അഹമ്മദ് സാഹിദ്, നജ്മല്‍ കെ.എ., കലാസംവിധാനം- മുകുന്ദന്‍ മാമ്പ്ര, മുഖ്യ സഹസംവിധാനം-
ജിനി കെ., സഹസംവിധാനം- ശില്‍പ അനില്‍, സംവിധാന സഹായികള്‍- ജഗദീഷ് ശങ്കരന്‍, ട്വിങ്കിള്‍
ജോബി, നിര്‍മ്മാണ നിര്‍വ്വഹണം- ശിവന്‍ മേഘ, ശബ്ദ രൂപകല്‍പ്പന- വിഷ്നേഷ് ബോസ്, ശബ്ദ 
മിശ്രണം- ദീപു ഷൈന്‍, സ്റ്റുഡിയോ-വാക്മാന്‍ സ്റ്റുഡിയോ, പരസ്യകല- ആര്‍ട്ടോകാര്‍പസ്,
പി.ആര്‍.ഒ.- എ.എസ്. ദിനേശ് എന്നിവരാണ്.
