# മനോഹര ചുവടുകളുമായി തൃഷയും ശോഭിതയും! ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കം ചെയ്ത ‘സൊല്‍’ ഗാന വീഡിയോ

- Link: https://ml.b4blaze.com/film-news/ponniyi-selvan-deleted-video
- Published: 2022-12-08T23:35:57+05:30
- Author: Anu

സൂപ്പര്‍ ഹിറ്റ് മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കം ചെയ്ത ‘സൊല്‍’
എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. തൃഷയുടെയും നടി ശോഭിതയുടെയും മനോഹര ചുവടുവയ്ക്കുന്ന
വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായ ഈ ഗാനം തിയേറ്ററുകളില്‍
കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശ ആരാധകര്‍ പങ്കുവച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസ് ചെയ്തത്. ലൈക്കയാണ് ചിത്രം 
നിര്‍മ്മിച്ചത്. ലോകമെമ്പാടും നിന്നും ചിത്രം 500 കോടിയിലധികം കളക്ഷനാണ് നേടിയത്. ഈ
വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമെന്ന റെക്കോര്‍ഡും ‘പൊന്നിയിന്‍
സെല്‍വന്‍’ന് ആണ്.
  വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു,
ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി,
അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര,ഐശ്വര്യ ലക്ഷ്മി തുടങ്ങി
വലിയ താരനിരയാണ് പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍
ഒരുങ്ങുന്നുണ്ട്. അടുത്ത വര്‍ഷം റിലീസ് ഉണ്ടാകും.
