# ആരാധകർ കാത്തിരുന്ന ആ വാർത്തയെത്തി;പൊന്നിയൻ സെൽവൻ 2 റിലീസ് തീയ്യതി ഇതാണ്!!

- Link: https://ml.b4blaze.com/film-news/ponniyin-selvan-2-release-date-out
- Published: 2022-11-16T09:02:18+05:30
- Author: Ajay

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ആ വാർത്തയെത്തിയിരിക്കുകയാണ്. മണിരത്‌നത്തിന്റെ
ഇതിഹാസമായ പൊന്നിയൻ സെൽവൻ 2 എന്ന് പ്രദർശനത്തിനെത്തും എന്നറിയാനുള്ള കാത്തിരിപ്പിനാണ്
വിരാമം ആയിരിക്കുന്നത്. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി 2023 ഏപ്രിൽ
28 ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/pss.jpg?resize=1280%
2C720&ssl=1)

സിനിമാ പ്രവർത്തകൻ രമേഷ് ബാല ട്വിറ്ററിലൂടെയാണ് പിഎസ് 2 ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തുമെന്ന്
അറിയിച്ചിരിക്കുന്നത്.സെപ്റ്റംബർ 30നായിരുന്നു റിലീസിനെത്തിയ പൊന്നിയൻ സെൽവൻ ഇതുവരെ
500 കോടിയ്ക്കടുത്ത് കളക്ഷൻ നേടി ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുകയാണ്. തമിഴ്, 
മലയാളം, കന്നഡ,ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ പൊന്നിയൻ സെൽവൻ 
ഈ മാസം 4 മുതൽ ആമസോൺ പ്രെംമിൽ സ്്ട്രീമിങ് ചെയ്യുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/ps8-1.jpg?resize
=1280%2C720&ssl=1)

വിക്രം, കാർത്തി, ജയം രവി, റഹ്‌മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യാ റായ് ബച്ചൻ,
തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര,പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു,പാർത്ഥിപൻ, ബാബു ആന്റണി,
അശ്വിൻ കാകുമാനു, റിയാസ് ഖാൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയുള്ള ഐതിഹാസിക സിനിമയാണ് പൊന്നിയൻ
സെൽവൻ.500 കോടിയുടെ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം. പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ
കഥയാണ് പറയുന്നത്

> [#PS2](https://twitter.com/hashtag/PS2?src=hash&ref_src=twsrc%5Etfw) is most likely
> to release on April 28th, 2023..
> — Ramesh Bala (@rameshlaus) [November 15, 2022](https://twitter.com/rameshlaus/status/1592402247098695680?ref_src=twsrc%5Etfw)
