# മുടിയും താടിയും നീട്ടി വളര്‍ത്തി കാലമുഖന്‍- പൊന്നിയന്‍ സെല്‍വന്‍ 2വിലെ സ്‌നീക്ക് പീക്ക് വീഡിയോ

- Link: https://ml.b4blaze.com/film-news/ponniyin-selvan-2-sneak-peek-video
- Published: 2023-04-26T21:28:38+05:30
- Author: Gargi

500 കോടിയിലേറെ കളക്ഷന്‍ നേടി തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമാണ് പൊന്നിയിന്‍
സെല്‍വന്‍. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായ ചിത്രത്തിന്റെ
രണ്ടാം ഭാഗം അടുത്ത ദിവസം തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സ്‌നീക്ക്
പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ponniyin-selvan-
23.jpg?resize=1280%2C720&ssl=1)

ചിത്രത്തില്‍ നമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിന്റെ സ്‌നീക്ക് പീക്ക്
വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മുടിയും താടിയും നീട്ടി വളര്‍ത്തിയെത്തുന്ന കാലമുഖന്‍
എന്ന കഥാപാത്രത്തെയാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്‌നീക്ക് പീക്ക് വീഡിയോയില്‍
കാര്‍ത്തിയുമുണ്ട്. ചിത്രം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

വിക്രം, കാര്‍ത്തി, ജയം രവി, തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍
പ്രകാശ് രാജ്, ശരത് കുമാര്‍, പാര്‍ഥിപന്‍, ശോഭിക ധുലിപാല, പ്രഭു, മലയാളികളുടെ പ്രിയ
താരങ്ങളായ ജയറാം, ഐശ്വര്യ ലക്ഷ്മി, റഹ്‌മാന്‍ റിയാസ് ഖാന്‍, ബാബു ആന്റണി എന്നിവരാണ്
അഭിനയിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ്
മണിരത്നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ , ചോള
ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും
നേട്ടങ്ങളുമാണ് പൊന്നിയന്‍ സെല്‍വന്‍ നോവല്‍. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും
കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്.
എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രവി
വര്‍മ്മനാണ് ഛായാഗ്രഹണം തോട്ടാ ധരണിയാണ് കലാ സംവിധാനം.
