# പൊന്നിയിന്‍ സെല്‍വനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് ആരെന്നോ?

- Link: https://ml.b4blaze.com/film-news/ponniyin-selvan-actors-remuneration
- Published: 2022-10-04T12:52:08+05:30
- Author: Sreekumar

തെന്നിന്ത്യയിലെ തന്നെ വമ്പന്‍താരനിര അണിനിരന്ന മണിരത്‌നം സിനിമ പൊന്നിയിന്‍ സെല്‍വന്‍
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. വിക്രം, കാര്‍ത്തി, ഐശ്വര്യ
റായ് ബച്ചന്‍, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആര്‍ ശരത്കുമാര്‍,
വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്‌മാന്‍, ആര്‍ പാര്‍ത്ഥിബന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന
ചിത്രത്തില്‍ ഇവരുടെയൊക്കെ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ponniyin-selvan-
1.jpg?resize=1280%2C720&ssl=1)

അഞ്ഞൂറ് കോടിരൂപ മുതല്‍മുടക്കിലാണ് ഈ സിനിമ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍
അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് വിക്രം ആണത്രെ. 12 കോടി രൂപയാണ്
വിക്രമിന് ലഭിച്ച പ്രതിഫലം എന്നണ് പറയുന്നത്. നടിമാരില്‍ ഏറ്റവും വലിയ തുക പ്രതിഫലം
വാങ്ങിയത് ഐശ്വര്യ റായ് തന്നെയാണ്. 10 കോടിയായിരുന്നു ഐശ്വര്യയുടെ പ്രതിഫലം. ജയം രവിക്ക്
എട്ട് കോടിയും കാര്‍ത്തിക്ക് 5 കോടി രൂപയും തൃഷയ്ക്ക് 2.5 കോടിയുമാണ് പ്രതിഫലമായി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/ponniyin.jpg?resize
=605%2C339&ssl=1)

ലഭിച്ചത്.ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവര്‍ക്ക് ഒന്നര കോടിയാണ് പ്രതിഫലമായി
ലഭിച്ചത്. ശോഭിതയ്ക്കും ജയറാമിനും ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചതെന്നും പറയുന്നു.
എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 2,200 പേജുകളുള്ള
പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/ponniyin-selvan-
movie.jpg?resize=700%2C400&ssl=1)

രണ്ട് ഭാഗങ്ങളിലായി എത്തിയ ചിത്രത്തിന്റെ ആദ്യഭാഗം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു..
രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്.
മണിരത്‌നം എന്ന സംവിധായകന്റെ ഏറ്റവും വലിയ സ്വപ്‌നം ആയിരുന്നു ഈ സിനിമ.
