# സമുദ്രകുമാരി പൂങ്കുഴലി! പൊന്നിയിന്‍ സെല്‍വനില്‍ തിളങ്ങാന്‍ ഐശ്വര്യ ലക്ഷ്മി

- Link: https://ml.b4blaze.com/film-news/ponniyin-selvan-aishwarya-lakshmi-character-poster
- Published: 2022-09-03T18:22:54+05:30
- Author: B4blaze News Desk

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം
സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’..ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷത്തില്‍
എത്തുന്ന മലയാളി താരം ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സമുദ്രകുമാരി പൂങ്കുഴലിയായിട്ടാണ് ഐശ്വര്യ ലക്ഷ്മി
ഈ ചിത്രത്തില്‍ എത്തുന്നത്. കാറ്റ് പോലെ മൃദുവായവള്‍, സമുദ്രം പോലെ ശക്തമായവള്‍ എന്നാണ്
താരത്തിന്റെ ഈ കഥാപാത്രത്തെ കുറിച്ച് വിശേഷിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/aishu-ponniyin-selvan.
jpg?resize=433%2C505&ssl=1)

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ്
ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളും
പോസ്റ്ററും എല്ലാം സിനിമാ പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍
നിര്‍മ്മിച്ചിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരില്‍ എത്തുക. മണിരത്‌നത്തിന്റെ
തന്നെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/ponniyin-selvan-
movie.jpg?resize=700%2C400&ssl=1)

നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും
ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഐശ്വര്യ
റായ്, വിക്രം, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വലിയൊരു തീരനിര തന്നെ 
ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മണിരത്‌നത്തിന്റെ മറ്റൊരു മാസ്റ്റര്‍ പീസാകും

> Soft as the wind, mighty as the ocean Meet [#AishwaryaLekshmi](https://twitter.com/hashtag/AishwaryaLekshmi?src=hash&ref_src=twsrc%5Etfw)
> as Samudrakumari Poonguzhali!
> The Grand audio and trailer launch of [#PS1](https://twitter.com/hashtag/PS1?src=hash&ref_src=twsrc%5Etfw)
> September 6th at The Nehru Indoor Stadium![#PonniyinSelvan](https://twitter.com/hashtag/PonniyinSelvan?src=hash&ref_src=twsrc%5Etfw)
> [#CholasAreComing](https://twitter.com/hashtag/CholasAreComing?src=hash&ref_src=twsrc%5Etfw)
> [#ManiRatnam](https://twitter.com/hashtag/ManiRatnam?src=hash&ref_src=twsrc%5Etfw)
> [@arrahman](https://twitter.com/arrahman?ref_src=twsrc%5Etfw) [@madrastalkies_](https://twitter.com/MadrasTalkies_?ref_src=twsrc%5Etfw)
> [@LycaProductions](https://twitter.com/LycaProductions?ref_src=twsrc%5Etfw) [@Tipsofficial](https://twitter.com/tipsofficial?ref_src=twsrc%5Etfw)
> [pic.twitter.com/ADMGVCSBN7](https://t.co/ADMGVCSBN7)
> — Lyca Productions (@LycaProductions) [September 3, 2022](https://twitter.com/LycaProductions/status/1565973139427069955?ref_src=twsrc%5Etfw)

പൊന്നിയിന്‍ സെല്‍വന്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എ.ആര്‍.റഹ്‌മാനാണ് സംഗീത സംവിധായകന്‍.
ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം നിര്‍വ്വഹിക്കുന്നത്.
