# ‘ കേൾക്കുന്നത് നല്ല വാർത്തകൾ’, ‘പൊന്നിയിൻ സെൽവനെ’ കുറിച്ച് ദുൽഖർ സൽമാൻ പറയുന്നത് ഇങ്ങനെ

- Link: https://ml.b4blaze.com/film-news/ponniyin-selvan-dulquer-comment
- Published: 2022-10-01T09:03:00+05:30
- Author: Ajay

മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
ചിത്രത്തിനം കുറിച്ച് മികച്ച അ
 ഭിപ്രായമാണ് വരുന്നത്.വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും
മികച്ച ഗ്രാഫിക്‌സും കഥാപാത്രങ്ങളും എല്ലാം തന്നെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ
സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നാണ് പൊതുവെയുള്ള അഭിപ്രായം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ps-3.jpg?resize=
1280%2C720&ssl=1)

എല്ലാമേഖലകളിൽ നിന്നും മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന പൊന്നിയിൻ സെൽവനെ കുറിച്ച്
മലയാളി താരം ദുൽഖർ പറയുന്നത് ഇങ്ങനെയാണ്. പൊന്നിയിൻ സെൽവനെ കുറിച്ച് അതിശയകരമായ കാര്യങ്ങളാണ്
കേൾക്കുന്നത്. കുടുംബത്തെ പോലെയുള്ള നിരവധി സുഹൃത്തുക്കൾ സിനിമയിലുണ്ട്.അതുകൊണ്ട് തന്നെ
ഇത് ഒരി വ്യക്തിപരമായ വിജയമായി തോന്നുന്നുവെന്നുമാണ് ദുൽഖർ സൽമാൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dq-1.jpg?resize=
1280%2C720&ssl=1)

വിക്രം,കാർത്തി,ജയം രവി,റഹ്‌മാൻ, പ്രഭു,പ്രകാശ് രാജ്,ജയറാം,ശരത് കുമാർ, ഐശ്വര്യ റായ്,
തൃഷ, ഐശ്വര്യ ലക്ഷമി, ശോഭിത ദുലിപാല,റിയാസ് ഖാൻ,ബാബു ആന്റണി, ലാൽ തുടങ്ങിയ താരങ്ങെല്ലാം
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ
നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്
