# കാത്തിരിപ്പിന് വിരാമം! ഒടുവില്‍ ഞങ്ങളുടെ രാജാവ് എത്തിയെന്ന് ആരാധകര്‍!!

- Link: https://ml.b4blaze.com/film-news/ponniyin-selvan-jayam-ravi-character-poster
- Published: 2022-07-08T13:47:23+05:30
- Author: Sreekumar

ഭാഷാഭേദമന്യേ പൊന്നിയിന്‍ സെല്‍വന്റെ വരവിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സിനിമയുടെ ടീസര്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഏറ്റവും ഒടുവിലായി
സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ജയം രവിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍
കൂടി പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ജയം 
രവിയുടെ ക്യരക്ടര്‍ പോസ്റ്റര്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. ഒടുവില്‍ ഞങ്ങളുടെ
നായകന്‍ എത്തി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/ponniyin.jpg?resize
=605%2C339&ssl=1)

ഒടുവില്‍ ഞങ്ങളുടെ രാജാവ് എത്തി എന്നിങ്ങനെയാണ് അദ്ദേഹത്തെ ടാഗ് ചെയ്ത് ആരാധകര്‍ ഈ 
സന്തോഷം ആഘോഷമാക്കി മാറ്റുന്നത്. അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനായാണ്
പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയില്‍ അദ്ദേഹം കഥാപാത്രമായി എത്തുന്നത്. ജയം രവി അവതരിപ്പിക്കുന്ന
നായകന്റെ പോസ്റ്ററും പുറത്ത് വന്നതോടെ സിനിമയുടെ ടീസറിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍
ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ps1.jpg?resize=451%
2C679&ssl=1)

മണിരത്‌നം എന്ന പ്രശസ്ത സംവിധായകന്റെ സ്വപ്‌ന സിനിമയായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍
എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്.
രണ്ട് ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള 
തിയറ്ററുകളില്‍ റിലീസ് ചെയ്യും. റിലീസിനോട് അനുബന്ധിച്ചുള്ള സിനിമയുടെ ടീസറും ഇന്ന്
പുറത്തിറങ്ങുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ps-jayamravi.jpg?
resize=607%2C490&ssl=1)

ഇന്ന് വൈകീട്ട് ആറ് മണിക്കാണ് സിനിമയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുക.
ചെന്നൈയില്‍ വെച്ചാണ് ടീസര്‍ ലോഞ്ച് നടക്കുക എന്നാണ് വിവരം. അതേസമയം, 500 കോടി രൂപ 
മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഈ സിനിമ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായാണ് മണിരത്‌നം 
എടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/jayam-ravi.jpg?resize
=623%2C464&ssl=1)

ജയംരവി, വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, റഹ്‌മാന്‍, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ
ലക്ഷ്മി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
