# കാത്തിരിപ്പിന് വിരാമം; മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 റിലീസ് എപ്പോഴാണെന്നോ?

- Link: https://ml.b4blaze.com/film-news/ponniyin-selvan-two-release-date
- Published: 2022-11-05T13:05:08+05:30
- Author: Ajay

മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത്
മുന്നേറുകയാണ്. സിനിമയ്ക്ക വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതിനാൽ തന്നെ പാന്നിയിൻ സെൽവന്റെ
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായണ് ആരാധകർ. ഇപ്പോഴിതാ പാന്നിയിൻ സെൽവന്‌റെ രണ്ടാം
ഭാഗത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

 2023 ഏപ്രിലിൽ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം പ്രദർശനത്തിനെത്തും എന്നാണ് പുറത്ത്
വരുന്ന റിപ്പോർട്ടുകൾ. സിനിമ ഏപ്രിൽ 14 ന് അല്ലെങ്കിൽ 28 ന് തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ട്.
എന്നാൽ നിർമ്മാതാക്കൾ ഉടൻ തന്നെ റിലീസ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
മണിരത്‌നം വിശ്വ പ്രസിദ്ധ സാഹിത്യകാരനായ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര പ്രസിദ്ധമായ
പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്

 വിക്രം, ഐശ്വര്യ റായ്, ജയം രവി, ,കാർത്തി,തൃഷ,പ്രഭു,ജയറാം, പ്രകാശ് രാജ്, ശരത് കുമാർ,
ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷ്മി ബാബു ആന്റണി, റഹ്‌മാൻ, ലാൽ, റിയാസ് ഖാൻ തുടങ്ങി താരസമ്പന്നമായിരുന്നു
പൊന്നിയിൻ സെൽവൻ. പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗമാണ് സെപ്തംബർ 30ന് പ്രദർശനത്തിനെത്തിയത്.
500 കോടി മുതൽ മുടക്കിൽ നിർമിച്ച സിനിമ നിർമിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസും മദ്രാസ്
ടാക്കീസും ചേർന്നാണ്.

 
